Guess Who Is With Jinto And Akhil Marar

ജിന്റോയും അഖിൽ മാറാരും പിന്നെ ഞാനും.. ഫോട്ടോ പങ്കുവെച്ച സെലെബ്രെറ്റി ആരെന്നറിയാമോ?

Advertisement

Guess Who Is With Jinto And Akhil Marar? : ബിഗ്‌ബോസ് സീസൺ 6 ഏറെ കോലാഹലങ്ങൾ സൃഷ്‌ടിച്ച ഒരു സീസൺ ആയിരുന്നു. സീസൺ 6 ന്റെ അവസാന ദിവസം വരെ ആരാകും വിജയ് എന്ന സൂചന നൽകാതെ ഇരുന്ന ബിഗ്‌ബോസ് കിരീടം അണിഞ്ഞത് മലയാളികൾ മസിലളിയൻ എന്ന് വിളിച്ച ജിന്റോ ആയിരുന്നു. ജിന്റോക്ക് ശക്തമായ എതിരാളി ആയി നിന്ന് ജാസ്മിനും അവസാന റൗണ്ട് വരെ കൂടെ ഉണ്ടായിരുന്നു.

Advertisement

ആദ്യ ആഴ്ചയിൽ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാനാകാതെ മണ്ടൻ എന്ന ടാ​ഗ് ലൈൻ വരെ മറ്റുള്ളവർ നൽകിയ ജിന്റോ വളരെ കഷ്ടപ്പാടുകൾ സഹിച്ചാണ് ഈ സീസണിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ മത്സരാർത്ഥി എന്ന ഖ്യാതിയോടു കൂടി വിജയ കിരീടം ചൂടി ബി​ഗ് ബോസ് വീടിന്റെ പടി ഇറങ്ങിയത്. ഈ സീസണിലെ താരം ജിന്റോ ആയിരുന്നെങ്കിൽ കഴിഞ്ഞ സീസണിൽ കപ്പിൽ മുത്തമിട്ടത് അഖിൽ മാരാർ ആയിരുന്നു.

Advertisement

ബിഗ്‌ബോസ് നടക്കുമ്പോൾ അഖിൽ മാരാർ നടത്തിയ പല പ്രസ്താവനകളും ചർച്ചയായിരുന്നു.ഇപ്പോൾ ഇവർ തമ്മിൽ കണ്ടുമുട്ടിയ ഒരു ഫോട്ടോ ആണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. സംവിധായകൻ ആയ വിനു വിജയ് ആണ് അഖിൽ മാരാർക്കും ജിന്റോയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. ബിഗ്‌ബോസ് ബ്രതെഴ്സ് എന്ന ക്യാപ്ഷനോടെ പങ്കുവെച്ചിരിക്കുന്ന ചിത്രത്തിന് നിരവധി കമെന്റുകൾ ആണ് ലഭിക്കുന്നത്.. ബിഗ്‌ബോസ് വിജയ് ആയ ശേഷം ബാദുഷ നിർമിക്കുന്ന ഒരു ചിത്രത്തിൽ 3 നായകന്മാരിൽ ഒരാളായി ജിന്റോ എത്തുന്നു എന്ന വാർത്തയും പുറത്തു വന്നിരുന്നു..

Advertisement

Guess Who Is With Jinto And Akhil Marar

ബാദുഷക്ക് ഒപ്പം ജിന്റോയും വിനു വിജയും ഒന്നിക്കുന്ന ചിത്രതിനെ കുറിച്ചുള്ള വാർത്ത പുറത്തു വിട്ടിരുന്നു. ചിത്രം സംവിധാനം ചെയ്യൂന്നത് വിനു വിജയ് ആണോ എന്നും അഖിൽ മാറാരും ചിത്രത്തിന്റെ ഭാഗമാകുന്ന്ന്നുണ്ടോ എന്നുള്ള ചോദ്യങ്ങളും ആരാധകർ ഉയർത്തുന്നുണ്ട്.. ഒരു ത്വത്തിക അവലോകനം എന്ന ചിത്രത്തിലൂടെ സംവിധായകൻ മലയാള സിനിമയിലേക്ക് എത്തിയ ആളാണ് അഖിൽ മാരാർ.. , രമേശ്‌ പിഷാരടി സംവിധാനം ചെയ്ത പഞ്ചവർണതത്ത, ബേസിൽ ജോസഫ് ചിത്രം ഗോദ തുടങ്ങിയ ചിത്രങ്ങളിൽ ജിന്റോ അഭിനയിച്ചിട്ടുണ്ട്

Advertisement