Channeling the artistry of Raja Ravi Varma By Meghna Vincent: മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മേഘ്ന വിൻസെന്റ്. മിനിസ്‌ക്രീൻ പരമ്പരയിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ച മേഘ്ന മലയാളികൾക്ക് തങ്ങളുടെ പ്രിയപ്പെട്ട അമൃതയാണ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ചന്ദനമഴ എന്ന പരമ്പരയിലൂടെയാണ് അമൃത കൂടുതൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്. ദേശായി കുടുംബത്തിലെ അമൃതയായി വന്ന് പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ച മേഘ്ന പിന്നീട് നിരവധി പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും എല്ലാവരുടെയും മനസ്സിൽ ഇപ്പോഴും മേഘ്ന അമൃത തന്നെയാണ്.
പട്ട് സാരിയും കുപ്പിവളയും ഒക്കെയിട്ട് ട്രെഡിഷണൽ ലുക്കിൽ ആയിരുന്നു താരത്തിന്റെ പരമ്പരയിലെ കഥാപാത്രം. അത് കൊണ്ട് തന്നെ അത്തരം നാടൻ വേഷങ്ങളിൽ മേഘ്നയെ കാണാൻ ആണ് എല്ലാവർക്കും ഇഷ്ടം. സ്വാമി അയ്യപ്പൻ എന്ന പരമ്പരയിലൂടെയാണ് മേഘ്ന അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. പിന്നീട് മോഹക്കടൽ, ഇന്ദിര, ഓട്ടോഗ്രാഫ് എന്നീ പരമ്പരകളിൽ സഹതാരാമയും താരം പ്രത്യക്ഷപ്പെട്ടു. തുടർന്ന് മലയാളം ചിത്രമായ പറങ്കിമലയിലും തമിഴ് ചിത്രമായ കായലിലും അഭിനയിച്ച താരം 2014 ൽ ആണ് ചന്ദനമഴയിലൂടെ ടെലിവിഷൻ രംഗത്തേക്ക് തിരിച്ചു വന്നത്. തമിഴിലും നിരവധി പരമ്പരകളിൽ താരം നായിക കഥാപാത്രമായി വേഷമിട്ടു.
എങ്കിലും ചന്ദന മഴയാണ് താരത്തിന്റെ കരിയറിൽ ലഭിച്ച വലിയൊരു അവസരം. ചന്ദനമഴയെക്കുറിച്ച് ഈയടുത്ത് താരം സംസാരിക്കുകയുണ്ടായി പരമ്പരയിൽ ഒരു പാമ്പിനെ എടുത്ത് കയ്യിൽ പിടിക്കുന്ന ഒരു സീൻ ഉണ്ടായിരുന്നു. പ്രേക്ഷകർ അത് ഡ്യൂപ്ലിക്കേറ്റ് പാമ്പ് ആയിരുന്നു എന്ന് വിചാരിച്ചു എങ്കിലും അത് ഒറിജിനൽ പാമ്പ് ആയിരുന്നു എന്നാണ് താരം വെളിപ്പെടുത്തിയത്. സെറ്റിൽ ഉണ്ടായിരുന്ന എല്ലാവരും ഞെട്ടലോടെ നോക്കിയപ്പോൾ താൻ അതിനെ കയ്യിലെടുത്തു എന്നും താരം പറഞ്ഞു. അഭിനയത്തിൽ മാത്രമല്ല യൂട്യൂബ് ചാനലുമായി വ്ലോഗ്ങ്ങിലും സജീവമാണ് താരം.
Channeling the artistry of Raja Ravi Varma By Meghna Vincent
ഇപോഴിതാ രാജരവി വർമ പെയിന്റിങ്ങിന്റെ ഒരു അതിമനോഹര മേക്കോവർ ഫോട്ടോഗ്രഫിയുമായി എത്തിയിരിക്കുകയാണ് താരം. മനോഹരമായ മേക്കോവറിൽ അതിമനോഹരിയായി നിൽക്കുന്ന മേഘ്നയുടെ ലുക്ക് കണ്ട് അമ്പരന്നു പോയിരിക്കയാണ് ആരാധകർ. അനൂപ് മോഹനാണ് ഫോട്ടോഗ്രാഫർ. ഗോപിക ബിജോയ് എന്ന മേക്കപ്പ് ആർട്ടിസ്റ്റ് ആണ് താരത്തിനെ മെയ്ക് ഓവർ ചെയ്തത്. ക്ളോത്തിവ സുമി എന്ന പേജിൽ നിന്നാണ് ഡ്രെസ്സുകൾ. ശരിക്കും രാജാരവിവർമ ചിത്രം കാണുന്നത് പോലെ ഉണ്ടെന്നാണ് ആരാധകർ പറയുന്നത്.