Babu Antony Wearing 25 Year Old Shirt: മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ബാബു ആന്റണി. തൊണ്ണൂറുകളിൽ മലയാള സിനിമയിൽ നിറസാനിധ്യം ആയിരുന്ന കരാട്ടെക്കാരൻ 90’സ് കിഡ്‌സിന്റെ പ്രധാന നൊസ്റ്റാൾജിയയിൽ ഒന്നാണ്. സോഷ്യൽ മീഡിയയിൽ ഒക്കെ കാണുന്നത് പോലെ കരുത്തനായ ഈ ഫൈറ്റർ നായകന്റെ സൈഡിൽ ആണെന്ന് അറിഞ്ഞാൽ ഒരു പ്രത്യേക സമാധാനമാണ് സിനിമ കാണാൻ. ഭരതന്റെ ചിലമ്പ് എന്ന ചിത്രത്തിൽ പ്രതിനായകനായി ആയി എത്തിയാണ് ബാബു ആന്റണി തന്റെ അഭിനയ ജീവിതം ആരംഭിച്ചത്.
പിന്നീടാങ്ങോട്ട് ആ കാലഘട്ടം തന്നെ തന്റെതാക്കിയ ബാബു ആന്റണിയെ ആണ് കാണാൻ കഴിഞ്ഞത്. മലയാളത്തിൽ മാത്രമല്ല തമിഴിലും കന്നഡയിലുമെല്ലാം തന്റെ സാനിധ്യം അറിയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. തുടക്കത്തിൽ വില്ലൻ വേഷങ്ങളിൽ ആണ് തിളങ്ങിയതെങ്കിലും പിന്നീട് അധികം താമസിക്കാതെ തന്നെ നായകവേഷങ്ങളും ബാബു ആന്റണിയെ തേടിയെത്തി. എവെർഗ്രീൻ ഹിറ്റ് ആയ ചന്ത യുൾപ്പെടെ നിരവധി ചിത്രങ്ങളിൽ നായകനായി താരം ആരാധകരുടെ പ്രീതി പിടിച്ചു പറ്റി. അമേരിക്കൻ വനിതയെ വിവാഹം കഴിച്ചു അവിടെ സെറ്റിൽഡ് ആയ താരം ഹൂസ്റ്റണിൽ ഒരു മിക്സഡ് ആയോധന കല അക്കാദമി നടത്തുകയാണ്.
മലയാള സിനിമയിൽ നിന്ന് ഒരു നീണ്ട ഇടവേള എടുത്തുവെങ്കിലും ഈ ജനറേഷനിലെ കുട്ടികളിൽ പോലും ബാബു ആന്റണിയെ അറിയാത്തവർ ഉണ്ടാകില്ല. ആയോധന കല കൊണ്ട് സ്‌ക്രീനിൽ അത്ഭുതം തീർക്കുന്ന താരത്തെ കണ്ടിരിക്കാൻ തന്നെ രസമാണ്. കൂടുതൽ ചിത്രങ്ങളിലും വില്ലനായാണ് താരം എത്താറുള്ളത്. സിനിമയിൽ ഫൈറ്റ് പ്രേമികൾക്ക് നല്ലൊരു ദൃശ്യ വിരുന്ന് തന്നെയാണ് തരാം സമ്മാനിച്ചത്. ഇടയിൽ കുറച്ചു കാലം അക്കാദമിയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നെങ്കിലും മലയാള സിനിമയിലേക്ക് ഒരു വമ്പൻ തിരിച്ചു വരവ് തന്നെ നടത്തിയിരിക്കുകയാണ് താരം.
Babu Antony Wearing 25 Year Old Shirt
സ്‌ക്രീനിൽ വീണ്ടും താരത്തെ കാണുമ്പോൾ ഒരു വിഭാഗം ആളുകൾക്ക് തങ്ങളുടെ പഴയ കാലം തിരിച്ചു കിട്ടിയത് പോലെയാണ്. ഒരുപാട് പേരുടെ ആരാധനാപാത്രം ആയിരുന്നു ബാബു ആന്റണി. സോഷ്യൽ മീഡിയയിലും വളരെ ആക്റ്റീവ് ആണ് താരം. ഇപോഴിതാ 25 വർഷം മുൻപുള്ള, അന്നത്തെ ട്രെൻഡ് ആയിരുന്ന ലെനിൻ ഷർട്ട് വീണ്ടും ധരിച്ചു കൊണ്ട് ഉള്ള ചിത്രം പങ്ക് വെച്ചിരിക്കുകയാണ് താരം. ഈ ചിത്രം 90’സ് കിഡ്‌സിന് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുകയാണ് എന്നും താരം സോഷ്യൽ മീഡിയയിൽ കുറച്ചിട്ടുണ്ട്.