കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് അവരുടെ തായ്‌ലൻഡിലെ പ്രീ സീസൺ ടൂറിലെ അവസാന മത്സരത്തിന് ഇറങ്ങുകയാണ്. ഇതിനോടകം 3 സൗഹൃദ മത്സരങ്ങൾ കളിച്ച കേരള ബ്ലാസ്റ്റേഴ്സ്, ഇന്ന് നടക്കുന്ന മത്സരത്തിൽ തായ്‌ലൻഡ് ക്ലബ്ബ് മറലീന എഫ്സിയെ നേരിടും. തായ്‌ലൻഡിലെ ഹുവ ഹിൻ അരീനയിൽ ആണ് മത്സരം നടക്കുക. നേരത്തെ കേരള ബ്ലാസ്റ്റേഴ്സ് കളിച്ച മൂന്ന് പ്രീ സീസൺ മത്സരങ്ങളിൽ,
ആദ്യ മത്സരത്തിൽ തായ് 2 ലീഗ് ക്ലബ്ബ് പട്ടായ യുണൈറ്റഡിനോട് 2-1 ന്റെ പരാജയം വഴങ്ങിയെങ്കിലും, പിന്നീട് തുടർച്ചയായ രണ്ട് വിജയങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് നേടുകയുണ്ടായി. തായ് സെക്കന്റ് ഡിവിഷൻ ക്ലബ്ബായ സമുത് പ്രകാനെ 3-1 ന് പരാജയപ്പെടുത്തിയ കേരള ബ്ലാസ്റ്റേഴ്സ്, ഏറ്റവും ഒടുവിൽ നടന്ന മത്സരത്തിൽ തായ് ഫസ്റ്റ് ഡിവിഷൻ ക്ലബ്ബ് ആയ രച്ചബൂരി എഫ്സിയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ഇന്നത്തെ മത്സരത്തിലെ,
കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ തായ്ലൻഡ് തേർഡ് ഡിവിഷൻ ക്ലബ്ബ് ആയ മറലീന എഫ്സിയാണ്. തായ്‌ലൻഡ് സമയം വൈകിട്ട് 4 മണിക്കാണ് മത്സരം ആരംഭിക്കുക. ഇന്ത്യൻ സമയം ഇത് ഉച്ചക്ക് 2:30 ആണ്. ഇത് കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന വിദേശ പ്രീ സീസൺ മത്സരം കൂടി ആയിരിക്കും. ഈ മത്സരത്തിന് ശേഷം ഡ്യുറണ്ട് കപ്പ് ടൂർണമെന്റിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യയിലേക്ക് തിരിക്കും.
നാളെ (ജൂലൈ 27) ഡ്യുറണ്ട് കപ്പ് മത്സരങ്ങൾക്ക് തുടക്കമാകും. കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ഓഗസ്റ്റ് ഒന്നിനാണ്. സെപ്റ്റംബർ മാസത്തിൽ ഐഎസ്എൽ സീസണും തുടക്കമാകും. ഡ്യുറണ്ട് കപ്പിന് ശേഷം പിന്നീട് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലനം ഇന്ത്യയിൽ, പ്രധാനമായും കൊച്ചിയിലെ ഹോം ഗ്രൗണ്ടിൽ ആയിരിക്കും. Kerala Blasters vs Maraleina FC preseason match preview