Kerala Blasters achieve biggest win in Durand Cup history

135 വർഷം പഴക്കമുള്ള ബ്രിട്ടീഷ് ക്ലബ് റെക്കോർഡ് തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സ്, മൈക്കിൾ ആശാൻ ഗംഭീര അരങ്ങേറ്റം

Advertisement

2024 – 2025 സീസണിലെ ആദ്യ മത്സരത്തിൽ തന്നെ ചരിത്രവിജയം ആണ് കേരള ബ്ലാസ്റ്റേഴ്സ് നേടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഡ്യൂറൻഡ് കപ്പ് മത്സരത്തിൽ, മുംബൈ സിറ്റിയെ എതിരില്ലാത്ത എട്ട് ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയപ്പോൾ, ഈ വിജയം ചരിത്ര പുസ്തകത്തിൽ ഇടം പിടിച്ചു. 136 വർഷത്തെ പഴക്കമുള്ള ഇന്ത്യയിലെ അഭിമാനകരമായ ടൂർണമെന്റുകളിൽ ഒന്നാണ് ഡ്യുറണ്ട് കപ്പ്. 

Advertisement

ഈ ഡ്യുറണ്ട് കപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരിക്കുന്നത്. മുംബൈ സിറ്റിയെ 8-0 ത്തിന് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയപ്പോൾ, 135 വർഷമായി നിലനിൽക്കുന്ന ഒരു റെക്കോർഡ് പഴങ്കഥയായി മാറിയിരിക്കുകയാണ്. 1889-ൽ ബ്രിട്ടീഷ് നേവി ക്ലബ്ബായ ഹൈലാൻഡ് ലൈറ്റ് ഇൻഫാണ്ട്രി 8-1 ന് ഷിംല റൈഫിൾസിനെ പരാജയപ്പെടുത്തിയത് ആയിരുന്നു നേരത്തെ ഡ്യുറണ്ട് കപ്പ് ടൂർണമെന്റിലെ ഏറ്റവും വലിയ വിജയം. 

Advertisement

ഈ റെക്കോർഡ് ആണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് തിരുത്തിയിരിക്കുന്നത്. 133-ാമത് ഡ്യുറണ്ട് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് ടൂർണമെന്റ് ചരിത്ര റെക്കോർഡിന്റെ ഭാഗമായി മാറിയിരിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സ് – മുംബൈ സിറ്റി മത്സരത്തിലേക്ക് വന്നാൽ, മത്സരത്തിൽ രണ്ട് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളാണ് ഹാട്രിക് നേട്ടം കൈവരിച്ചത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഘാന ഫോർവേഡ് ക്വാമി പെപ്ര, മൊറോക്കൻ ഫോർവേഡ് നോഹ സദൗയ് 

Advertisement

എന്നിവരാണ് ഹാട്രിക് നേട്ടം കൈവരിച്ചത്. ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ സ്ട്രൈക്കർ ഇഷാൻ പണ്ഡിത രണ്ട് ഗോളുകൾ സ്കോർ ചെയ്തു. സീസണിലെ ആദ്യ മത്സരത്തിൽ തന്നെ മികച്ച വിജയം നേടാൻ സാധിച്ചത് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. മാത്രമല്ല പുതിയ പരിശീലകനായ മൈക്കിൽ സ്റ്റാറെക്ക്‌ കീഴിലെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്. പരിശീലകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്ന വിജയം കൂടിയാണ് ഇത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ക്ലബ്ബ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം ആയി കൂടി ഈ സ്കോർ ലൈൻ രേഖപ്പെടുത്തുന്നു. Kerala Blasters achieve biggest win in Durand Cup history

Advertisement