“ഞങ്ങൾ ഒരു വലിയ കുടുംബമാണ്” കേരള ബ്ലാസ്റ്റേഴ്‌സിനെ കുറിച്ച് മനസ്സ് തുറന്ന് ക്വാമി പെപ്ര

Advertisement

ഡ്യുറണ്ട് കപ്പിൽ തന്റെ മികച്ച പ്രകടനം തുടരുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ഘാന ഫോർവേഡ് ക്വാമി പെപ്ര വരും സീസണിലേക്കുള്ള തന്റെ പ്രതീക്ഷകൾ പങ്കുവയ്ക്കുകയാണ്. കെബിഎഫ്സി ടിവി -യോട് സംസാരിക്കവേ ആണ് 23-കാരനായ ആഫ്രിക്കൻ താരം, വ്യക്തിപരമായി അദ്ദേഹത്തിന്റെയും ടീമിന്റെയും ലക്ഷ്യങ്ങൾ ചർച്ച ചെയ്തത്. ഒരു പ്രൊഫഷണൽ കളിക്കാരൻ എന്ന നിലയിൽ, താൻ 

Advertisement

എല്ലാ സംവിധാനങ്ങളോടും പൊരുത്തപ്പെടാൻ തയ്യാറാണ് എന്ന് ക്വാമി പെപ്ര ഉറച്ചു പറയുന്നു. കഴിഞ്ഞ സീസണിൽ പുറത്തിരിക്കേണ്ടി വന്നതിനെക്കുറിച്ചും, ഇപ്പോൾ ടീമിൽ തിരിച്ചെത്തിയതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. “കളിക്കളത്തിൽ തിരിച്ചെത്താൻ കഴിഞ്ഞത് വളരെ മികച്ച ഒരു വികാരമാണ്, കാരണം ഫീൽഡിന് പുറത്താകുന്നത് എളുപ്പമല്ല. ക്ലബ്ബിനായി ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന് എനിക്കറിയാം, ക്ലബ്ബിനെ സഹായിക്കാൻ എനിക്ക് കഴിയുന്നതെല്ലാം ചെയ്യാൻ

Advertisement

മൈതാനത്ത് തിരിച്ചെത്തുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്,” ക്വാമി പെപ്ര പറയുന്നു. ക്ലബ്ബിൽ നിന്ന് താരങ്ങൾ പോകുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ, “കഴിഞ്ഞ സീസണിൽ ഞാൻ വന്നത് മുതൽ, ആര് പോയാലും ആര് വന്നാലും അത് പ്രശ്നമല്ലെന്ന് ഞാൻ കരുതുന്നു. ഇതുവരെ ഞങ്ങൾ എല്ലാവരും ഒരേ യൂണിഫോമിൽ ആണ്, ഞങ്ങൾ ഒരു വലിയ കുടുംബം ആണെന്ന് ഞാൻ കരുതുന്നു,” പെപ്ര മറുപടി നൽകി. കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രോഫി വരൾച്ചയെ സംബന്ധിച്ചും ഘാന താരത്തിന് മറുപടിയുണ്ട്. 

Advertisement

“ഈ സീസണിൽ ഞങ്ങൾ കളിക്കുന്ന ഏത് മത്സരത്തിലും കിരീടം നേടാൻ ഞങ്ങൾ എല്ലാവരും കാത്തിരിക്കുകയാണ്,” ശുഭപ്രതീക്ഷയോടെ ക്വാമി പെപ്ര പറഞ്ഞു. ഡ്യുറണ്ട് കപ്പിലെ ആദ്യ മത്സരത്തിൽ മുംബൈയ്ക്കെതിരെ ഹാട്രിക് നേടിയ ക്വാമി പെപ്ര, ഇതിനോടകം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും ഒരു അസിസ്റ്റും നേടി കഴിഞ്ഞു. മികച്ച ഫോമിൽ ഉള്ള ക്വാമി പെപ്ര, ഐഎസ്എല്ലിലും സൂപ്പർ പ്രകടനം പുറത്തെടുക്കും എന്ന് തന്നെയാണ് ആരാധകരും ക്ലബ് മാനേജ്മെന്റും കരുതുന്നത്. Kwame Peprah talks about life in Kerala Blasters

Advertisement