Kerala Blasters legend Cedric Hengbart doing now

കേരള ബ്ലാസ്റ്റേഴ്സിന്റെ പവർ ഫ്രഞ്ച് ബാക്ക്, സെഡ്രിക് ഹെങ്ബാർട്ട് ഇന്ന് മാനേജർ

Advertisement

കേരള ബ്ലാസ്റ്റേഴ്സിനെ മലയാളി ഫുട്ബോൾ ആരാധകർ ഹൃദയത്തോട് ചേർത്ത് നിർത്തി സ്നേഹിക്കുന്നതിനാൽ തന്നെ, ഒരു തവണയെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് ജഴ്സി അണിഞ്ഞിട്ടുള്ള കളിക്കാരെ, ആരാധകർ ഇന്നും ഓർത്തിരിക്കുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. ഇത്തരത്തിൽ ഇന്നും കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഓർമ്മകളിൽ നിലകൊള്ളുന്ന താരമാണ് ഫ്രഞ്ച് ഡിഫൻഡർ സെഡ്രിക് ഹെങ്ബാർട്ട്. പ്രഥമ ഐഎസ്എൽ സീസണിൽ 

Advertisement

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമായിരുന്ന സെഡ്രിക് ഹെങ്ബാർട്ട്, സീസണിൽ 13 മത്സരങ്ങൾ കളിക്കുകയുണ്ടായി. ഐഎസ്എൽ ഫൈനലിലേക്ക് കേരള ബ്ലാസ്റ്റേഴ്സിനെ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച സെഡ്രിക് ഹെങ്ബാർട്ട്, ആ സീസണിൽ 381 പാസുകൾ പൂർത്തിയാക്കി 88.19% പാസിംഗ് അക്കുറസിയോടെ ഇക്കാര്യത്തിൽ ലീഗിലെ രണ്ടാമനായി. ശേഷം, ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്ന് വേണ്ടി 2015 ഐഎസ്എൽ സീസൺ കളിച്ച സെഡ്രിക് ഹെങ്ബാർട്ട്, 

Advertisement

2016-ൽ വീണ്ടും കേരള ബ്ലാസ്റ്റേഴ്സിൽ തിരിച്ചെത്തി. ഈ സീസണിൽ മഞ്ഞപ്പടക്ക് വേണ്ടിയുള്ള തന്റെ ആദ്യ ഗോളും അദ്ദേഹം നേടുകയുണ്ടായി. പൂനെ സിറ്റിയെ 1-1 സമനിലയിൽ തളക്കുന്നതിൽ ഫ്രഞ്ച് ഡിഫൻഡറുടെ ഗോൾ നിർണായകമായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മൊത്തം 30 മത്സരങ്ങൾ കളിച്ച സെഡ്രിക് ഹെങ്ബാർട്ട്, നാല് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. 2017-ൽ മാൾട്ട ഫുട്ബോൾ ക്ലബ്ബ് ആയ മോസ്റ്റയിൽ നിന്ന് സെഡ്രിക് ഹെങ്ബാർട്ട് തന്റെ ഫുട്ബോൾ കരിയർ അവസാനിപ്പിച്ചു. 

Advertisement

4 വർഷങ്ങൾക്ക് ശേഷം, സെഡ്രിക് ഹെങ്ബാർട്ട് മാനേജേരിയൽ കരിയറിലേക്ക് ചുവടുവെച്ചു. 2021 മുതൽ അദ്ദേഹം ഫ്രഞ്ച് ക്ലബ്ബ് ആയ കെയിന്റെ അസിസ്റ്റന്റ് പരിശീലകൻ ആണ്. ടീമിന്റെ റിസർവ് ടീമിന്റെ ചുമതലയാണ് അദ്ദേഹം വഹിക്കുന്നത്. 44-കാരനായ സെഡ്രിക് ഹെങ്ബാർട്ട് ഇന്ന് അദ്ദേഹത്തിന്റെ ജന്മ നാട്ടിൽ പരിശീലക കരിയറിൽ സജീവമായിരിക്കുന്നു. ഭാവിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി അദ്ദേഹം ഉയർന്നു വരട്ടെ എന്ന് നമുക്ക് ആശംസിക്കാം. Kerala Blasters legend Cedric Hengbart doing now

Advertisement