Kerala Blasters captain Adrian Luna countryman Pedro Manzi Joins Super League Kerala

വെൽക്കം കൂട്ടുകാരാ!! കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ നാട്ടിൽ നിന്ന് സൂപ്പർ താരം കേരളത്തിലേക്ക്

Advertisement

ഒരുകാലത്ത് ലൂയി സുവാരസ്, എഡിസൺ കവാനി തുടങ്ങിയ ഉറുഗ്വായൻ സൂപ്പർതാരങ്ങളെ ആരാധിച്ചിരുന്ന മലയാളി ഫുട്ബോൾ ആരാധകർക്ക്, ഇന്ന് അടുത്ത് അറിയാനും തങ്ങളുടെ സ്വന്തം എന്ന നിലയിൽ സ്നേഹിക്കാനും സാധിച്ച ഉറുഗ്വായൻ താരമാണ് അഡ്രയാൻ ലൂണ. പണ്ട് നിങ്ങളുടെ ഫേവറേറ്റ് ഉറുഗ്വായൻ ഫുട്ബോളർ ആരാണെന്ന ചോദ്യത്തിന്, മലയാളികൾക്കിടയിൽ വ്യത്യസ്തമായ മറുപടി ഉണ്ടായിരുന്നെങ്കിൽ, ഇന്ന് ഭൂരിഭാഗം പേർക്കും 

Advertisement

അഡ്രിയാൻ ലൂണ എന്നായിരിക്കും മറുപടി പറയാൻ ഉണ്ടാവുക. മൂന്ന് വർഷങ്ങൾക്കു മുമ്പ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ ലൂണ, ഇന്ന് മഞ്ഞപ്പടയുടെ നായകനായി മലയാളി ഫുട്ബോൾ ആരാധകരുടെ ഹൃദയം കീഴടക്കി തന്റെ യാത്ര തുടരുന്നു. ഇപ്പോഴിതാ ഉറുഗ്വയിൽ നിന്ന് പുതിയ ഒരു ഫുട്ബോളർ കൂടി കേരളത്തിൽ എത്തിയിരിക്കുകയാണ്. കേരളത്തിന്റെ ഫ്രാഞ്ചൈസി ഫുട്ബോൾ ലീഗ് ആയ, സൂപ്പർ ലീഗ് കേരളയിൽ 

Advertisement

മലപ്പുറം എഫ്സിക്ക്‌ വേണ്ടി സൈൻ ചെയ്തിരിക്കുകയാണ് ഉറുഗ്വായൻ സ്ട്രൈക്കർ പേഡ്രോ മാൻസി. ഐലീഗിൽ ചെന്നൈ സിറ്റി, മുഹമ്മദൻ എസ്സി എന്നീ ടീമുകൾക്ക് വേണ്ടി നേരത്തെ കളിച്ചിട്ടുള്ള പേഡ്രോ മാൻസി, ഐലീഗ് ക്ലബ്ബ് രാജസ്ഥാൻ യുണൈറ്റഡിൽ നിന്നാണ് മലപ്പുറം എഫ്സിയിൽ ജോയിൻ ചെയ്തിരിക്കുന്നത്. 2018-2019 സീസണിൽ ചെന്നൈ സിറ്റിക്ക് വേണ്ടി 18 ലീഗ് മത്സരങ്ങളിൽ നിന്ന് 21 ഗോളുകൾ നേടി

Advertisement

ഐലീഗ് ടോപ് സ്കോറർ ആയിട്ടുള്ള താരമാണ് പേഡ്രോ മാൻസി. സ്പാനിഷ് ക്ലബ്ബ് എസ്പാനിയോളിന്റെ യൂത്ത് പ്രൊഡക്ട് ആയ പേഡ്രോ മാൻസി, ഇന്ത്യക്ക് പുറമെ സ്പെയിൻ, ജപ്പാൻ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ വ്യത്യസ്ത ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 35-കാരനായ താരം തീർച്ചയായും പ്രഥമ സൂപ്പർ ലീഗ് കേരള സീസണിൽ മലപ്പുറത്തിന് ഒരു മുതൽക്കൂട്ട് തന്നെ ആയിരിക്കും. Kerala Blasters captain Adrian Luna countryman Pedro Manzi Joins Super League Kerala

Advertisement