Hat-trick hero Noah and assist king Pepra power Kerala Blasters to victory

രണ്ട് ഹാട്രിക് നേട്ടക്കാർ!! പരസ്പരം പുകഴ്ത്തി നോഹയും പെപ്രയും, കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ സൂപ്പർ ഹാപ്പി

Advertisement

സിഐഎസ്എഫ് പ്രൊട്ടക്ടേഴ്സിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് 7-0 സ്കോർ ലൈനിൽ വിജയിച്ചപ്പോൾ, മത്സരത്തിൽ രണ്ട് ഹാട്രിക്കുകൾ ആണ് പിറന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ മൊറോക്കൻ ഫോർവേഡ് നോഹ സദോയ് മത്സരത്തിൽ മൂന്ന് ഗോളുകൾ സ്കോർ ചെയ്തു. കളിയുടെ 9-ാം മിനിറ്റിൽ തന്റെ ആദ്യ ഗോൾ നേടിയ നോഹ, 20-ാം മിനിറ്റിൽ രണ്ടാമത്തെ ഗോളും, 90-ാം മിനിറ്റിൽ ഹാട്രിക്കും പൂർത്തിയാക്കി. ഇത് കേരള ബ്ലാസ്റ്റേഴ്സ് ജഴ്സിയിൽ 

Advertisement

നോഹ സദോയ് നേടുന്ന രണ്ടാമത്തെ ഹാട്രിക് ആണ്. നേരത്തെ മുംബൈ സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടിയുള്ള തന്റെ അരങ്ങേറ്റ മത്സരത്തിലും നോഹ ഹാട്രിക് ഗോളുകൾ നേടിയിരുന്നു. സിഐഎസ്എഫ് പ്രൊട്ടക്ടേഴ്സിനെതിരെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഘാന സ്ട്രൈക്കർ ക്വാമി പെപ്ര ഹാട്രിക് അസിസ്റ്റ് പ്രകടനം നടത്തി. ബ്ലാസ്റ്റേഴ്‌സ് നേടിയ 7 ഗോളുകളിൽ, 3 ഗോളുകൾക്ക് വഴി ഒരുക്കിയത് പെപ്ര ആയിരുന്നു. ഇതിന് പിന്നാലെ 

Advertisement

നോഹയും പെപ്രയും സോഷ്യൽ മീഡിയയിൽ നടത്തിയ പ്രതികരണങ്ങൾ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. പെപ്രക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട്, അദ്ദേഹത്തെ ‘അസിസ്റ്റ് കിംഗ്’ എന്ന് നോഹ വിശേഷിപ്പിച്ചു. ഇതിന് മറുപടിയായി നോഹ സദോയിയെ ‘ഗോൾ കിംഗ്’ എന്നാണ് പെപ്ര വിശേഷിപ്പിച്ചത്. ഈ വാക്ക് കൈമാറ്റം, ഇരു കളിക്കാരും തമ്മിലുള്ള സൗഹൃദത്തെയും ഒത്തൊരുമയെയും ഉയർത്തി കാണിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സിലേക്ക് പുതിയതായി എത്തിയ 

Advertisement

നോഹ സദോയ് വളരെ പെട്ടെന്ന് തന്നെ സഹതാരങ്ങളോട് ഇണങ്ങുന്നു എന്നുകൂടി അദ്ദേഹത്തിന്റെ ഈ പ്രതികരണങ്ങളിൽ പ്രകടമാകുന്നു. ഇത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ സംബന്ധിച്ച് സന്തോഷം നൽകുന്നതാണ്. മൈതാനത്ത് പുറമേയും മൈതാനത്തും താരങ്ങൾ തമ്മിലുള്ള ബന്ധം ഒരു ടീമിന് വളരെ നിർണായകമാണ്. മൈതാനത്തെ കോമ്പിനേഷൻ കൃത്യമാണെങ്കിൽ മാത്രമേ കളി മെച്ചപ്പെടുകയുള്ളൂ. നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് മികച്ച രീതിയിൽ ആണ് കളിക്കുന്നത്. Hat-trick hero Noah and assist king Pepra power Kerala Blasters to victory

Advertisement