കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും ലേറ്റസ്റ്റ് സൈനിംഗ് ആയ ഫ്രഞ്ച് ഡിഫൻഡർ അലക്സാണ്ടർ കോഫ് ടീമിനൊപ്പം ഉള്ള തന്റെ ആദ്യ പരിശീലന സെഷൻ പൂർത്തിയാക്കി. ഫ്രഞ്ച് താരത്തെ സൈൻ ചെയ്തതായി കേരള ബ്ലാസ്റ്റേഴ്സ് നേരത്തെ അറിയിച്ചിരുന്നെങ്കിലും, അടുത്തിടെയാണ് താരം ഇന്ത്യയിൽ എത്തിയത്. ഡ്യുറണ്ട് കപ്പിന്റെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിൽ ആയതിനാൽ,
അലക്സാണ്ടർ കോഫ് കൊൽക്കത്തയിൽ ആണ് എത്തിച്ചേർന്നത്. ഡ്യുറണ്ട് കപ്പിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന ഗ്രൂപ്പ് മത്സരം നടക്കുന്ന വേളയിലാണ് അലക്സാണ്ടർ കോഫ് ടീമിനൊപ്പം ചേർന്നത്. ഇതിന്റെ വീഡിയോ കേരള ബ്ലാസ്റ്റേഴ്സ് പുറത്തു വിട്ടിരുന്നു. ഇപ്പോൾ താരം കേരള ബ്ലാസ്റ്റേഴ്സിനൊപ്പം പരിശീലനം ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങൾ പുറത്തുവിട്ട കേരള ബ്ലാസ്റ്റേഴ്സ്, അലക്സാണ്ടർ കോഫിന്റെ ജഴ്സി നമ്പറും അനാവരണം ചെയ്തു.
ബ്ലാസ്റ്റേഴ്‌സിന്റെ ഫ്രഞ്ച് പ്രതിരോധ താരം മഞ്ഞ ജഴ്സിയിൽ 29-ാം നമ്പർ ആയിരിക്കും ധരിക്കുക. നിലവിൽ പുരോഗമിക്കുന്ന ഡ്യൂറൻഡ് കപ്പിന്റെ കേരള ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡിൽ അലക്സാണ്ടർ കോഫ് അംഗമാണ്. അതിനാൽ തന്നെ, നിലവിൽ ഡ്യൂറൻഡ് കപ്പ് ക്വാർട്ടർ ഫൈനലിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് കടന്നതിനാൽ, അലക്സാണ്ടർ കോഫ് അടുത്ത മത്സരം കളിക്കാനുള്ള സാധ്യത കൂടുതലാണ്. അലക്സാണ്ടർ കോഫിന്റെ കേരള ബ്ലാസ്റ്റേഴ്സ് അരങ്ങേറ്റം
ഡ്യൂറൻഡ് കപ്പിൽ കാണാൻ ആകും എന്ന് തന്നെയാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് പരിശീലന സെഷൻ ചിത്രങ്ങൾ പങ്കുവെച്ചതിനാൽ, അലക്സാണ്ടർ കോഫ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം കളിക്കും എന്ന് തന്നെയാണ് കണക്കാക്കുന്നത്. ഈ 32-കാരനായ പ്രതിരോധ താരം, സെന്റർ ബാക്ക്, ഡിഫൻസിവ് മിഡ്ഫീൽഡർ എന്നീ പൊസിഷനുകളിൽ കളിക്കാൻ കഴിവുള്ള താരമാണ്. Alexandre Coeff first training session as a Kerala Blaster