Manchester United new faces at Old Trafford Premier League

ഇവിടം കൊണ്ട് അവസാനിക്കുന്നില്ല, നാല് പുതിയ താരങ്ങളെ ഓൾഡ് ട്രാഫോഡിൽ അവതരിപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

Advertisement

ഒരു ഇടവേളക്ക് ശേഷം വീണ്ടും യൂറോപ്പ്യൻ ഫുട്ബോൾ ലീഗുകൾക്ക് തുടക്കം ആയിരിക്കുകയാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് 2024-2025 സീസണ് മാഞ്ചസ്റ്റർ യുണൈറ്റഡ് – ഫുൾഹാം മത്സരത്തോടുകൂടി തുടക്കമായി. ഓൾഡ് ട്രഫോഡിൽ നടന്ന മത്സരത്തിൽ 1-0 ത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചു. ഈ സീസണിലെ യുണൈറ്റഡിന്റെ പുതിയ സൈനിംഗ് ആയ 

Advertisement

ജോഷ്വാ സിർക്സീ ആണ് ടീമിന്റെ ഏക ഗോൾ നേടിയത്. ഗോൾ രഹിത സമനിലയിൽ തുടർന്നിരുന്ന മത്സരത്തിൽ, 61-ാം മിനിറ്റിൽ മേസൺ മൗണ്ടിന് പകരക്കാരനായി കളിക്കളത്തിൽ എത്തി മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി അരങ്ങേറ്റം കുറിച്ച ജോഷ്വാ സിർക്സീ, 87-ാം മിനിറ്റിൽ ആണ് ഗോൾ നേടിയത്. ഗർനാച്ചോയുടെ പാസ് ജോഷ്വാ സിർക്സീ കൃത്യമായി ഗോൾ വലയിലേക്ക് കണക്ട് ചെയ്യുകയായിരുന്നു. ദീർഘകാലമായി പ്രീമിയർ ലീഗ് 

Advertisement

കിരീട വരൾച്ച നേരിടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ്, ഇത്തവണ കിരീടത്തിൽ മുത്തമിടണം എന്ന ലക്ഷ്യത്തോടെ തന്നെയാണ് സീസൺ ആരംഭിച്ചിരിക്കുന്നത്. നാല് പുതിയ താരങ്ങളാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇതിനോടകം ചേർന്നിരിക്കുന്നത്. നെതർലൻഡ്സ് ഡിഫൻഡർ ഡി ലൈറ്റ്, മൊറോക്കൻ റൈറ്റ് ബാക്ക് നൗസൈർ മസ്റോയി, ഡച്ച് ഫോർവേഡ് ജോഷ്വാ സിർക്സീ, ഫ്രഞ്ച് സെന്റർ ബാക്ക്‌ ലെനി യോറോ എന്നിവരാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയതായി എത്തിയിരിക്കുന്നത്. 

Advertisement

തങ്ങളുടെ നാല് പുതിയ സൈനിങ്ങുകളെയും കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ യുണൈറ്റഡ് ഓൾഡ് ട്രഫോഡിൽ അവതരിപ്പിച്ചു. ഫുൾഹാമിനെതിരായ മത്സരത്തിൽ മസ്റോയി ആദ്യ ഇലവനിൽ ഇടം പിടിച്ചപ്പോൾ, ഡി ലൈറ്റും സിർക്സീയും മത്സരത്തിൽ പകരക്കാരായി കളത്തിൽ എത്തി. ലെനി യോറോ നിലവിൽ പരിക്കിന്റെ പിടിയിൽ ആണ്. ഫുട്ബോൾ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തത് പ്രകാരം, അടുത്ത രണ്ടാഴ്ചയ്ക്കിടയിൽ ഒന്നോ രണ്ടോ താരങ്ങൾ കൂടി മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയതായി എത്തും. Manchester United new faces at Old Trafford Premier League

Advertisement