ഡ്യുറണ്ട് കപ്പ് 2024 ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അതിന്റെ അവസാനത്തിൽ എത്തിനിൽക്കുകയാണ്. ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും തമ്മിൽ ഓഗസ്റ്റ് 18-ന് നടക്കേണ്ടിയിരുന്ന മത്സരം ആയിരുന്നു ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം. എന്നാൽ ഇപ്പോൾ ഈ മത്സരം ഉപേക്ഷിച്ചിരിക്കുകയാണ്. ഇതോടെ, ഡ്യുറണ്ട് കപ്പ് 2024 ക്വാർട്ടർ ഫൈനലിൽ പ്രവേശനം ഉറപ്പിച്ച ടീമുകളുടെ ഫൈനൽ ലിസ്റ്റ് പൂർത്തിയായിരിക്കുകയാണ്.
ഇന്ത്യയിലെ ബദ്ധവൈരികളായ ക്ലബ്ബുകൾ ആണ് ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും. അതുകൊണ്ടുതന്നെ ഇരു ടീമുകളും നേർക്കുനേർ വരുന്ന മത്സരത്തിന് വലിയ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരുന്നിരുന്നത്. കൊൽക്കത്തയിൽ ആയിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്. എന്നാൽ, ബംഗാളിൽ നിലവിൽ നടക്കുന്ന അക്രമ സംഭവങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിൽ ഈസ്റ്റ് ബംഗാൾ – മോഹൻ ബഗാൻ മത്സരം
ഉപേക്ഷിക്കാൻ ഡ്യുറണ്ട് കപ്പ് കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ്. ഇതോടെ ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിച്ചു. ഈ സാഹചര്യത്തിൽ മൂന്നു മത്സരങ്ങളിൽ നിന്ന് 7 പോയിന്റുകൾ വീതം നേടിയ ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും ക്വാർട്ടർ ഫൈനൽ പ്രവേശനം ഉറപ്പാക്കി. കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രൂപ്പിൽ നിന്ന്, മഞ്ഞപ്പടക്കൊപ്പം പഞ്ചാബും ക്വാർട്ടർ ഫൈനലിൽ എത്തി. ശേഷിച്ച ഗ്രൂപ്പുകളിൽ നിന്ന് ഗ്രൂപ്പ് ചാമ്പ്യന്മാരായ ബംഗളൂരു എഫ് സി, ഇന്ത്യൻ ആർമി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
Presenting the teams qualifying for the Quarter Finals. ⚽🏟️#IndianOilDurandCup #PoweredByCoalIndia #DurandCup2024 #133rdEditionofDurandCup #ManyChampionsOneLegacy #IndianFootball pic.twitter.com/TNP9w6VYO4
— Durand Cup (@thedurandcup) August 17, 2024
എന്നീ ടീമുകൾ അവസാന എട്ടിൽ ഇടം പിടിച്ചു. അതേസമയം, ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ ടീമുകളിൽ പ്രമുഖരായ ഗോവ എഫ്സി, ചെന്നൈയിൻ, ജംഷഡ്പൂർ, ഒഡിഷ, മുംബൈ സിറ്റി, മുഹമ്മദൻസ് എന്നിവർ ഉൾപ്പെടുന്നു. ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നേരത്തെ കൊൽക്കത്തയിൽ ആണ് നടത്താൻ ഉദ്ദേശിച്ചിരുന്നത് എങ്കിലും, ഇപ്പോൾ ഉണ്ടായിരിക്കുന്ന അസ്വാഭാവിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, വേദി മാറ്റാൻ സംഘാടകർ ശ്രമിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. Durand Cup 2024 quarter final lineup including Kerala Blasters