Kerala Blasters try again for Stevan Jovetic with improved offer

ആദ്യ ഓഫർ നിരസിച്ചു!! സൂപ്പർ സ്‌ട്രൈക്കർക്കായി മെച്ചപ്പെടുത്തിയ വാഗ്ദാനവുമായി കേരള ബ്ലാസ്റ്റേഴ്‌സ്

Advertisement

ഐഎസ്എൽ 2024-2025 സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, പരിചയസമ്പന്നനായ ഒരു വിദേശ സ്ട്രൈക്കറെ ടീമിൽ എത്തിക്കാനുള്ള ശ്രമങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് ഊർജിതമാക്കിയിരിക്കുകയാണ്. ഭൂരിഭാഗം ഐഎസ്എൽ ടീമുകളും വിദേശ കോട്ട പൂർത്തിയാക്കിയപ്പോൾ, ദിമിത്രിയോസ് ഡയമന്റകോസ് ഒഴിച്ചിട്ട വിടവ് നികത്താൻ കേരള ബ്ലാസ്റ്റേഴ്സ് പ്രയത്നം തുടരുകയാണ്. ഏറ്റവും ഒടുവിൽ, 

Advertisement

മോന്റിനെഗ്രോ ദേശീയ ടീം ക്യാപ്റ്റൻ സ്റ്റീവൻ ജോവേറ്റിക്കിനെ സ്‌ക്വാഡിൽ എത്തിക്കാനായി കേരള ബ്ലാസ്റ്റേഴ്സ് ചർച്ചകൾ നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, കേരള ബ്ലാസ്റ്റേഴ്സ് മുന്നോട്ട് വെച്ച ആദ്യ ഓഫർ, മുൻ മാഞ്ചസ്റ്റർ സിറ്റി – ഇന്റർ മിലാൻ താരമായ ജോവേറ്റിക് നിരസിച്ചതായി ആണ് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. അതേസമയം, മോന്റിനെഗ്രിൻ കായിക മാധ്യമമായ സിജി ഫുട്ബോൾ റിപ്പോർട്ട് ചെയ്തത് പ്രകാരം 

Advertisement

കേരള ബ്ലാസ്റ്റേഴ്‌സ് 34-കാരനായ താരത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ അവസാനിപ്പിച്ചിട്ടില്ല. നിലവിൽ ഫ്രീ ഏജന്റ് ആയി തുടരുന്ന ജോവേറ്റിക്കിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സിനെ കൂടാതെ, ഇറ്റാലിയൻ ക്ലബ്ബ് ജിനോവ എഫ്സിയും രംഗത്തുണ്ട്. ഈ സാഹചര്യത്തിൽ പുതിയ ഒരു വർഷത്തെ ഓഫർ മുന്നോട്ടുവച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഒരു വർഷത്തെ കോൺട്രാക്ടിനൊപ്പം താല്പര്യമുണ്ടെങ്കിൽ ഒരു വർഷം കൂടി നീട്ടാനുള്ള ക്ലോസും ഉൾപ്പെടുത്തിക്കൊണ്ടാണ് ജോവേറ്റിക്കിനായുള്ള ഓഫർ കേരള ബ്ലാസ്റ്റേഴ്സ് പുതുക്കിയിരിക്കുന്നത്. നേരത്തെ കേരള ബ്ലാസ്റ്റേഴ്സ്

Advertisement

ഓഫർ നിരസിച്ചെങ്കിലും, മെച്ചപ്പെടുത്തിയ ഓഫറിനോട് താരം എങ്ങനെ പ്രതികരിക്കും എന്നറിയാനാണ് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. കഴിഞ്ഞ സീസണിൽ (2023-2024) ഗ്രീക്ക് ക്ലബ്ബ്  ഒളിമ്പിയാക്കോസിനൊപ്പം യുവേഫ യൂറോപ്പ കോൺഫറൻസ് ലീഗ് നേടിയ ജോവേറ്റിക്, തീർച്ചയായും ഇന്ത്യൻ ഫുട്ബോളിൽ ബ്ലാസ്റ്റേഴ്സിന് ഒരു മുതൽക്കൂട്ടാകും എന്ന ബോധ്യം ഉള്ളതിനാൽ തന്നെയാണ് ക്ലബ്‌ ഓഫർ മെച്ചപ്പെടുത്തിയിരിക്കുന്നത്. Kerala Blasters try again for Stevan Jovetic with improved offer

Advertisement