Kerala Blasters was keen on penning down Uruguayan striker Facundo Barcelo

മുൻ ലിവർപ്പൂൾ സ്‌ട്രൈക്കറെ സമീപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്, അഡ്രിയാൻ ലൂണയുടെ രാജ്യക്കാരൻ

Advertisement

ഒരു വിദേശ സ്ട്രൈക്കർക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് വലിയ ശ്രമങ്ങൾ ആണ് തുടർന്നുകൊണ്ടിരിക്കുന്നത്. യൂറോപ്പിൽ നിന്ന് പരിചയസമ്പന്നനായ ഒരു സ്ട്രൈക്കറെ എത്തിക്കാനാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രഥമ ശ്രമം. എന്നിരുന്നാലും, സൗത്ത് അമേരിക്കൻ താരങ്ങളെയും കേരള ബ്ലാസ്റ്റേഴ്സ് പരിഗണിക്കുന്നുണ്ട്. നിലവിൽ ഒന്നിലധികം താരങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സ് ചർച്ചകൾ

Advertisement

നടത്തി വരുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിൽ പറഞ്ഞു കേൾക്കുന്ന പേരാണ് ഫകുണ്ടോ ബാഴ്സ്ലോ. കേരള ബ്ലാസ്റ്റേഴ്സ് അപ്ഡേറ്റുകൾ പിന്തുടരുന്ന ഫുട്ബോൾ നിരീക്ഷകൻ റെജിൻ ടി ജെയ്സ് റിപ്പോർട്ട് ചെയ്തത് പ്രകാരം, ഉറുഗ്വേൻ സ്ട്രൈക്കർ ഫകുണ്ടോ ബാഴ്സ്ലോയെ സൈൻ ചെയ്യാൻ കേരള ബ്ലാസ്റ്റേഴ്സ് ശ്രമിച്ചിരുന്നു. മുൻ ലിവർപൂൾ താരമാണ് ഈ 31-കാരൻ. എന്നാൽ, ഫകുണ്ടോ ബാഴ്സ്ലോയെ എത്തിക്കാനുള്ള കേരള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ

Advertisement

മുടങ്ങിപ്പോയി എന്ന് കേൾക്കാൻ ഇടയായി എന്നും, നിലവിലെ സാഹചര്യത്തെ കുറിച്ച് വ്യക്തത ഇല്ല എന്നും റെജിൻ സൂചിപ്പിക്കുന്നു. ലിവർപൂൾ യൂത്ത് അക്കാദമിയിലൂടെ വളർന്നുവന്ന ഫകുണ്ടോ ബാഴ്സ്ലോ, ലിവർപൂൾ സീനിയർ ടീമിൽ കളിക്കുകയും, 50 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ നേടുകയും ചെയ്തിട്ടുണ്ട്. 2013 – 2016 കാലയളവിൽ ലിവർപൂളിനു വേണ്ടി കളിച്ചിട്ടുള്ള ഫകുണ്ടോ ബാഴ്സ്ലോ, പിന്നീട് 2022 വരെ ഉറുഗ്വായൻ ക്ലബ്‌ ജുവെന്റഡിന്റെ താരമായിരുന്നു. ഇതിനിടെ അർജന്റീന,

Advertisement

മെക്സിക്കോ, ഇക്വഡോർ, ചിലി തുടങ്ങിയ വ്യത്യസ്ത രാജ്യങ്ങളിലെ ക്ലബ്ബുകൾക്ക് വേണ്ടി ഫകുണ്ടോ ബാഴ്സ്ലോ കളിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ നാട്ടുകാരൻ ആയതിനാൽ, ഫകുണ്ടോ ബാഴ്സ്ലോ മഞ്ഞപ്പടയിൽ എത്തുന്നത് ആരാധകരെ സംബന്ധിച്ച് എടുത്തോളാം ഇരട്ടി ആവേശമാണ്. എന്നാൽ, കേരള ബ്ലാസ്റ്റേഴ്സും ഫകുണ്ടോ ബാഴ്സ്ലോയും തമ്മിലുള്ള ചർച്ചകൾ മുറിഞ്ഞുപോയോ എന്ന ആശങ്ക പുറത്തുവരുന്ന റിപ്പോർട്ടുകളിൽ പ്രകടമാണ്. Kerala Blasters was keen on penning down Uruguayan striker Facundo Barcelo

Advertisement