ഐഎസ്എൽ 11-ാം സീസൺ തുടക്കം കുറിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. സെപ്റ്റംബർ 13-നാണ് ഐഎസ്എൽ 2024-2025 സീസൺ കിക്കോഫ് നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ, കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം എന്നാകും എന്നറിയാൻ ആരാധകർ അകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് പുതിയൊരു അപ്ഡേറ്റ് പുറത്തുവന്നിരിക്കുന്നു.
കഴിഞ്ഞ കാലങ്ങളിലെ സീസണുകൾ പരിശോധിച്ചാൽ, നിരവധി തവണ ഉദ്ഘാടന മത്സരങ്ങളിലെ ഒരു ടീം കേരള ബ്ലാസ്റ്റേഴ്സ് ആയിരുന്നു എന്ന് കാണാൻ സാധിക്കും. തീർച്ചയായും ഇത് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക പിന്തുണയുടെ കൂടി പ്രകടമായ ഫലമാണ്. എന്നാൽ, ഇത്തവണ സീസൺ ഓപ്പണിങ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഉണ്ടാകില്ല എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. അതേസമയം, മലയാളി ആരാധകർക്ക് ഇരട്ടി ആഘോഷം നൽകാനായി
തിരുവോണ ദിനത്തിൽ ആയിരിക്കും ഐഎസ്എൽ 2024-2025 സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സില്ലിസ് സ്പോർട്സ് റിപ്പോർട്ട് ചെയ്തത് പ്രകാരം, തിരുവോണ ദിനമായ സെപ്റ്റംബർ 15, അല്ലെങ്കിൽ അതിന്റെ അടുത്ത ദിവസമായ സെപ്റ്റംബർ 16-ന് ആയിരിക്കും കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ആദ്യ ഐഎസ്എൽ മത്സരം നടക്കുക. മത്സരത്തിലെ എതിരാളികൾ ആരായിരിക്കും എന്ന കാര്യത്തിൽ വ്യക്തത ഇല്ലെങ്കിലും, മത്സരം
കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് ആയ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ആയിരിക്കും നടക്കുക എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. തീർച്ചയായും ഇത് സ്റ്റേഡിയത്തിലേക്കുള്ള വലിയ ആരാധക ഒഴുക്കിന് കാരണമാകും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. പുതിയ പരിശീലകൻ മൈക്കിൽ സ്റ്റാഹെക്ക് കീഴിൽ, മാറ്റങ്ങളോടെയെത്തുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം കാണാനായി മലയാളി ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. Kerala Blasters kick off ISL 2024-2025 season on September 15/16 in Kochi