ആരാധകരെ ശാന്തരാകുവിൻ!! കേരള ബ്ലാസ്റ്റേഴ്‌സ് വിദേശ സ്‌ട്രൈക്കർ സൈനിങ് ഇന്ന് രാത്രിക്കുള്ളിൽ

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ, ഒരു വിദേശ സ്ട്രൈക്കർക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് വിരാമം അടുക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും ഉയർന്ന ഗോൾ വേട്ടക്കാരൻ ആയ, ദിമിത്രിയോസ് ഡയമന്റകോസ് ടീം വിട്ടത് മൂലം ഉണ്ടായ ഒഴിവിലേക്ക്, യൂറോപിൽ നിന്ന് തന്നെ ഒരു പ്രമുഖനും പരിചയസമ്പന്നനുമായ മികച്ച സ്ട്രൈക്കറെ എത്തിക്കാനാണ് കേരള ബ്ലാസ്റ്റേഴ്സ് ശ്രമിച്ചിരുന്നത്. കേരള ബ്ലാസ്റ്റേഴ്സ്

സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് ലോകമെമ്പാടുമുള്ള സ്ട്രൈക്കർമാരിൽ നിന്ന് തങ്ങൾക്ക് യോജിച്ച നൂറിലധികം മികച്ച പ്രൊഫൈലുകൾ കാണുകയും, ചില വലിയ കളിക്കാരെ ഷോർട്ട്ലിസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പ്രൈമറ ഡിവിഷൻ മുതൽ ബുണ്ടസ്ലിഗ, ഫ്രഞ്ച് ലീഗ് വരെ കേരള ബ്ലാസ്റ്റേഴ്സിന് ധാരാളം ഓപ്ഷനുകൾ ലഭിച്ചു, പക്ഷേ അവസാന ഘട്ടത്തിൽ അത് തകർന്നു പോവുകയായിരുന്നു. അവരുടെ ഏജന്റ്മാർ ഓരോ കോളിന് ശേഷവും 

സാലറി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ വർദ്ധിപ്പിച്ചു കൊണ്ടിരുന്നു. ഇവ വളരെ വലുതായിരുന്നു, അത് കേരള ബ്ലാസ്റ്റേഴ്സിന് നിറവേറ്റാൻ കഴിഞ്ഞില്ല. ആഗസ്റ്റ് ഒന്നാം ആഴ്ചയോടെ എല്ലാ സൈനിംഗുകളും പൂർത്തിയാക്കാൻ ക്ലബ്ബിന് പദ്ധതിയുണ്ടായിരുന്നുവെങ്കിലും, ഈ ഡീലുകൾ പൂർത്തിയാക്കാൻ ആയില്ല. ഐഎഫ്ടിന്യൂസ്‌ ആണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. എന്നാൽ, ഒടുവിൽ കേരള ബ്ലാസ്റ്റേഴ്സിന് അവരുടെ ഫോറിൻ സ്ട്രൈക്കറെ ലഭിച്ചു എന്നും ഇന്ത്യൻ ഫുട്ബോൾ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. 

വിദേശ സ്ട്രൈക്കറുടെ ഡീൽ ഏതാണ്ട് പൂർത്തിയായി, ഈ ആഴ്ച തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. അതേസമയം, ഇന്ന് രാത്രിയോടെ തന്നെ ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാകുമെന്ന് ടൈംസ് ഓഫ് ഇന്ത്യ ഫുട്ബോൾ ജേണലിസ്റ്റ് മാർക്കസ് മെർഗുൽഹാവോ റിപ്പോർട്ട് ചെയ്തു. എന്നാൽ, ആരായിരിക്കും വിദേശ താരം എന്നാ കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. എന്നിരുന്നാലും, കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് പ്രതീക്ഷ നൽകുന്ന കാര്യമാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. Kerala Blasters set to announce new foreign striker signing