കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെ ഏറ്റവും തിളക്കമുള്ള പുഞ്ചിരി ആരുടെതാണ്, വീഡിയോ കാണാം

ഒരു ഫുട്ബോൾ ടീം എന്നതിലുപരി, ഒരു കുടുംബമായിയാണ് കേരള ബ്ലാസ്റ്റേഴ്സിനെ മലയാളികൾ കാണുന്നത്. അതുകൊണ്ടുതന്നെ, കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ മൈതാനത്തെ പ്രകടനത്തിനപ്പുറം, അവരുടെ വ്യക്തി ജീവിത വിശേഷങ്ങളും മറ്റും അറിയാൻ എല്ലായിപ്പോഴും ആരാധകർ ആഗ്രഹം പ്രകടിപ്പിക്കാറുണ്ട്. ആരാധകരുടെ ആഗ്രഹം മനസ്സിലാക്കിക്കൊണ്ടു തന്നെ, തങ്ങളുടെ കളിക്കാരുടെ ഓഫ് ഫീൽഡ് കാഴ്ചകൾ  

കേരള ബ്ലാസ്റ്റേഴ്സ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ചിരി ആണ് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച വിഷയം. ആരുടെ ചിരി ആണ് മനോഹരം എന്നതിനെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് ആരാധകർക്ക് ഇടയിലുള്ള. തങ്ങളുടെ കളിക്കാരുടെ ചിരിക്കുന്ന മുഖങ്ങൾ പങ്കുവെച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് ഈ ചർച്ചകൾക്ക് തുടക്കം കുറിച്ചത്. എന്നാൽ, കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് ഇടയിൽ  

ഈ ചോദ്യത്തിന് ഒരു ഉത്തരം മാത്രമേ ഉള്ളൂ. കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ ആരുടെ ചിരി ആണ് ബെസ്റ്റ് എന്ന സന്ദീപ് സിംഗിനോട് ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടി നവോച്ച സിംഗ് എന്നാണ്. നവോച്ച മനോഹരമായ ചിരി മുഹൂർത്തങ്ങളും വീഡിയോയിൽ ബ്ലാസ്റ്റേഴ്സ് ഉൾപ്പെടുത്തി. കഴിഞ്ഞ സീസണിൽ ലോൺ അടിസ്ഥാനത്തിൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ നവോച്ചയെ, ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് സ്ഥിരപ്പെടുത്തുകയായിരുന്നു. മണിപ്പൂർ സ്വദേശിയായ നവോച്ച, 

ഒരു വർഷത്തെ ഡീലിൽ ആണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സുമായി സൈൻ ചെയ്തിരിക്കുന്നത്. 24-കാരനായ താരം, മികച്ച പ്രകടനം വരും സീസണിൽ പുറത്തെടുക്കുന്നതിന്റെ തുടർച്ചയായി വളരെ കാലം ടീമിൽ തുടരുമെന്ന് പ്രതീക്ഷിക്കാം. നേരത്തെ ഗോകുലം കേരള, ഈസ്റ്റ് ബംഗാൾ, റൗണ്ട് ഗ്ലാസ് പഞ്ചാബ് തുടങ്ങിയ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ളത് താരമാണ് നവോച്ച സിംഗ്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ സീസണിൽ ഡ്യൂറൻഡ് കപ്പിൽ തന്റെ ആദ്യ ഗോളും നവോച്ച നേടിയിരുന്നു. Whose Smile is the brightest in Kerala Blasters squad