തങ്ങളുടെ പ്രധാന സ്ട്രൈക്കറെ കണ്ടെത്താൻ പരിശ്രമം തുടരുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. നിരവധി താരങ്ങളെ ഇതിനോടകം സമീപിച്ചെങ്കിലും, സ്‌ക്വാഡിലെ പ്രധാന വിദേശ സ്ട്രൈക്കറെ സൈൻ ചെയ്യാൻ മഞ്ഞപ്പടക്ക് ഇതുവരെ സാധിച്ചിട്ടില്ല. എന്നാൽ, രണ്ട് ഗംഭീര വിദേശ സ്ട്രൈക്കർമാരെ കേരളത്തിൽ എത്തിച്ചിരിക്കുകയാണ് സൂപ്പർ ലീഗ് കേരള ക്ലബ്ബുകളായ മലപ്പുറം എഫ്സിയും തൃശ്ശൂർ മാജിക് എഫ്സിയും. ഇക്കൂട്ടത്തിൽ കഴിഞ്ഞ സീസണിലെ
ഐലീഗ് ടോപ് സ്കോററും ഉൾപ്പെടുന്നു. ഐലീഗ് 2023-2024 സീസണിൽ 22 കളികളിൽ നിന്ന് 19 ഗോളുകൾ നേടിയ ഗോകുലം കേരളയുടെ സ്പാനിഷ് സ്ട്രൈക്കർ അലക്സ് സാഞ്ചസിനെ മലപ്പുറം എഫ്സി സൈൻ ചെയ്തിരിക്കുകയാണ്. 35-കാരനായ സാഞ്ചസ്, സ്പാനിഷ് ക്ലബ്ബുകൾ ആയ ഒസാസുന, സരഗോസ തുടങ്ങിയ ടീമുകൾക്ക് വേണ്ടി കളിച്ച് പരിചയസമ്പത്തുള്ള താരമാണ്. 80 ലക്ഷം രൂപയാണ് താരത്തിന്റെ നിലവിലെ മാർക്കറ്റ് വാല്യൂ. മറ്റൊരു സൂപ്പർ ലീഗ് കേരള ക്ലബ്ബ് ആയ
തൃശ്ശൂർ മാജിക് എഫ്സി, ബ്രസീലിയൻ സ്ട്രൈക്കർ മാഴ്സ്ലോ ടോസ്കാനോയെ സൈൻ ചെയ്യാൻ ഒരുങ്ങുകയാണ്. 39-കാരനായ താരം 2022 മുതൽ ബ്രസീലിയൻ ക്ലബ്ബ് പയ്സാൻഡുവിന്റെ ഭാഗമാണ്. ഇതിന്റെ പ്രഖ്യാപനം തൃശൂർ മാജിക് എഫ്സി ഉടൻ നടത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, മുൻ കേരള ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ആയ ബിലാൽ ഖാനെ, സൂപ്പർ ലീഗ് കേരള ക്ലബ്ബ് കണ്ണൂർ വാരിയേഴ്സ് സൈൻ ചെയ്തു. 2019-2021 കാലയളവിൽ
HERE WE GO🚨
— BlueTigersHub (@BlueTigersHub) August 27, 2024
The Brazilian Striker Is All Set To Join Thrissur Magic FC
Do Follow Us For More Updates on KSL!#Kerala #KSL #IndianFootball #KBFC pic.twitter.com/4nSKiAINBS
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച ഈ ഉത്തർപ്രദേശ് ഫുട്ബോളർ, റിയൽ കാശ്മീർ, ഗോകുലം കേരള തുടങ്ങിയ ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. നിലവിൽ ഐലീഗ് ക്ലബ്ബ് ചർച്ചിൽ ബ്രദേഴ്സിൽ നിന്നാണ് ബിലാൽ കണ്ണൂർ വാരിയേഴ്സിൽ എത്തുന്നത്. സൂപ്പർ ലീഗ് കേരള ടീമുകൾ മികച്ച താരങ്ങളെ എത്തിക്കുമ്പോൾ, കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ രംഗത്ത് അലംഭാവം കാണിക്കുന്നത് മഞ്ഞപ്പട ആരാധകരെ നിരാശരാക്കുകയും പ്രകോപിതരാക്കുകയും ചെയ്യുകയാണ്. Super League Kerala clubs Malappuram FC and Thrissur Magic FC steal the show with top foreign striker signings
HERE WE GO🚨
— BlueTigersHub (@BlueTigersHub) August 27, 2024
The Chile CF is all Set To Join @malappuram_fc
Do Follow Us For More Updates On KSL!#Kerala #KBFC #KSL #IndianFootball pic.twitter.com/PavSlqRX23