ഐഎസ്എൽ 2024/25 സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സ് ഹോം കിറ്റ് പുറത്തായി

ഐഎസ്എൽ 2024-2025 സീസണിലേക്ക് പുതിയ ജേഴ്സി അനാവരണം ചെയ്യാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. പുതിയ പ്രൊമോ ഷൂട്ടിൽ, ഐഎസ്എൽ 11-ാം പതിപ്പിലേക്കുള്ള ജേഴ്സി ധരിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ലെങ്കിലും, ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ജേഴ്സി ലീക്ക് ആയിരിക്കുകയാണ്. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലും, സ്റ്റേഡിയത്തിന്

പുറത്തും ആയിയാണ് ഇന്ന് പ്രൊമോ ഷൂട്ട് നടന്നത്. ഈ വേളയിലാണ് പുതിയ ജേഴ്സിയുടെ ചിത്രങ്ങൾ ലീക്ക് ആയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് ഫാൻ പേജുകളിൽ പ്രചരിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ പരമ്പരാഗത മഞ്ഞ ജഴ്സിയിൽ നീല ലൈനുകൾ വരുന്നതാണ് പുതിയ ഹോം ജേഴ്സി. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിനൊപ്പം, ജഴ്സിയും കേരള ബ്ലാസ്റ്റേഴ്സ് പ്രദർശിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ന്യൂ കിറ്റ് അനാവരണം ചെയ്യുന്നത് 

തീർച്ചയായും ബ്ലാസ്റ്റേഴ്സ് ആരാധകരിൽ സന്തോഷം പ്രചരിക്കാൻ കാരണമാകും. SIX5SIX ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ കിറ്റ് നിർമാതാക്കൾ. 2021 – 2022 സീസൺ മുതൽ ഇവരാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ കിറ്റ് നിർമ്മിക്കുന്നത്. നേരത്തെ പ്യൂമ, സ്പാർട്ടൻ, അഡ്മിറൽ, റെയോർ തുടങ്ങിയ കമ്പനികൾ കേരള ബ്ലാസ്റ്റേഴ്സിന്റെ കിറ്റ് മാനുഫാക്ചറർ ആയിട്ടുണ്ട്. ഐഎസ്എൽ 2024-2025 സീസണിലേക്ക് വന്നാൽ, 

സെപ്റ്റംബർ 13-നാണ് മത്സരങ്ങൾക്ക് തുടക്കം ആകുന്നത്. സെപ്റ്റംബർ 15-ന് പഞ്ചാബ് എഫ്സിക്ക് എതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ആദ്യ മത്സരം. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ആണ് ഈ മത്സരം നടക്കുക. തുടർന്ന്, സെപ്റ്റംബർ 22, സെപ്റ്റംബർ 29, ഒക്ടോബർ 3 തീയതികളിൽ യഥാക്രമം ഈസ്റ്റ് ബംഗാൾ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഒഡീഷ എഫ്സി എന്നീ ടീമുകളെ കേരള ബ്ലാസ്റ്റേഴ്സ് നേരിടും. Kerala Blasters Home Kit for the 2024/25 ISL season leaked