ഒരു ഫുട്ബോൾ ടീമിലെ പ്രധാന സ്ട്രൈക്കർ ആണ്, സാധാരണ ഒമ്പതാം നമ്പർ ജഴ്സി ധരിക്കാറുള്ളത്. കേരള ബ്ലാസ്റ്റേഴ്സിന്റെ 2024/25 സീസണിൽ 9-ാം നമ്പർ ജേഴ്സി ധരിക്കുക സ്പാനിഷ് സ്ട്രൈക്കർ ജീസസ് ജിമിനെസ് ആണ്. കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ ഏറ്റവും ഒടുവിൽ ചേർക്കപ്പെട്ട താരമാണ് ജീസസ് ജിമിനെസ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ക്ലബ്ബ് ചരിത്രത്തിൽ, 9-ാം നമ്പർ ജേഴ്സി ധരിക്കുന്ന ഒമ്പതാമത്തെ താരം കൂടിയാണ് ജീസസ് ജിമിനെസ്.
നേരത്തെ, ഈ കിറ്റ് ധരിച്ച താരങ്ങൾ ആരൊക്കെ എന്ന് നോക്കാം. ഐഎസ്എൽ പ്രഥമ സീസണിൽ (2013/14) ബ്രസീലിയൻ താരം പെഡ്രോ ഗുസ്മാവോ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഒമ്പതാം നമ്പർ മഞ്ഞ ജേഴ്സി ധരിച്ചത്. തുടർന്ന് ഇംഗ്ലീഷ് സ്ട്രൈക്കർ ക്രിസ് ഡാഗ്നൽ (2014/15), ഹെയ്തി താരം കെർവൻസ് ബെൽഫോർട്ട് (2015/16), ബൾഗേറിയൻ ഇതിഹാസതാരം ദിമിറ്റർ ബെർബറ്റോവ് (2017/18) എന്നിവർ കേരള ബ്ലാസ്റ്റേഴ്സിന്റെ 9-ാം നമ്പർ ഐക്കോണിക് ജേഴ്സി ധരിച്ചു. 2018/19 സീസണിലാണ് ആദ്യമായി
ഒരു ഇന്ത്യൻ താരം കേരള ബ്ലാസ്റ്റേഴ്സിന്റെ ഒമ്പതാം നമ്പർ ജേഴ്സി ധരിച്ചത്. സെയ്‌മിൻലെൻ ഡങ്കൽ ആണ് ആ താരം. പിന്നീട്, 2020/21 സീസണിൽ ഓസ്ട്രേലിയൻ ഫോർവേഡ് ജോർദാൻ മറെയ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഐകോണിക് ജേഴ്സിയുടെ പിൻമുറക്കാരനായി. 2022/23 സീസണിൽ മലയാളി താരം മുഹമ്മദ് അജ്സൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ 9-ാം നമ്പർ ജേഴ്സിയുടെ അവകാശിയായത്. 2022/23 – 2023/24 കാലയളവിൽ ഗ്രീക്ക് സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസ്
കേരള ബ്ലാസ്റ്റേഴ്സിന്റെ 9-ാം നമ്പർ ജേഴ്സിയെ കൂടുതൽ ആലങ്കാരികമാക്കി. ഐഎസ്എൽ 2023/24 സീസണിലെ ഗോൾഡൻ ബൂട്ട് വിന്നർ ആയ ദിമിത്രിയോസ് ഡയമന്റകോസ്, കേരള ബ്ലാസ്റ്റേഴ്സിന്റെ ക്ലബ്ബ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ഗോൾ വേട്ടക്കാരൻ ആയി മാറുകയും ചെയ്തു. ഇപ്പോൾ, ദിമിത്രിയോസ് ഡയമന്റകോസിന്റെ പിൻമുറക്കാരനായിയാണ് സ്പാനിഷ് സ്ട്രൈക്കർ ജീസസ് ജിമിനെസ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിരിക്കുന്നത്. അദ്ദേഹത്തിന്, സ്ട്രൈക്കറുടെ റോളിൽ മികച്ച പ്രകടനം നടത്താൻ ആകട്ടെ. A new era for Kerala Blasters number 9 Jesus Jimenez takes the baton