കേരള ബ്ലാസ്റ്റേഴ്സിൽ ഇനി തുടരാനാകില്ല!! കോൺട്രാക്ട് അവസാനിപ്പിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് സീനിയർ താരം

പുതിയ സീസണിന് മുന്നോടിയായുള്ള  ഇന്ത്യൻ ഫുട്ബോൾ ട്രാൻസ്ഫർ വിൻഡോ ഇതിനോടകം അവസാനിച്ചിരിക്കുന്നു. എന്നിരുന്നാലും, ഫ്രീ ഏജന്റ് ആയി തുടരുന്ന കളിക്കാരെ ക്ലബ്ബുകൾ ഇപ്പോഴും തങ്ങളുടെ സ്‌ക്വാഡിൽ എത്തിക്കുന്നത് തുടരുന്നുണ്ട്. അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരും, തങ്ങളുടെ ടീമിലേക്ക് പുതിയ താരങ്ങൾ എത്തിച്ചേരും എന്ന പ്രതീക്ഷയിലാണ്. എന്നാൽ, കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവരുന്ന 

ഒരു വാർത്ത ആരാധകരെ നിരാശരാക്കുന്നതാണ്. കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ സീനിയർ ഇന്ത്യൻ താരങ്ങളുടെ കുറവ് എല്ലായിപ്പോഴും എടുത്തു കാണിക്കുന്ന ഒന്നാണ്. നിലവിൽ 50-ലധികം മത്സരങ്ങൾ ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുള്ള ഒരു താരം മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ ഉള്ളത്. അത് ഡിഫൻഡർ പ്രീതം കോട്ടൽ ആണ്. 2023-ലാണ് താരത്തെ മോഹൻ ബഗാനിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തത്. എന്നാൽ, 

കേരള ബ്ലാസ്റ്റേഴ്സിൽ ഒരു സീസൺ ചെലവഴിച്ചതിന് പിന്നാലെ, ഇപ്പോൾ ക്ലബ്ബ് വിടാൻ ഒരുങ്ങുകയാണ് പ്രീതം കോട്ടൽ. 2026 വരെ നീണ്ടുനിൽക്കുന്ന മൂന്നുവർഷത്തെ കോൺട്രാക്ടിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് താരത്തെ സ്വന്തമാക്കിയതെങ്കിലും, മോഹൻ ബഗാനിലേക്ക് തിരിച്ചു പോകാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് പ്രീതം കോട്ടൽ. നേരത്തെ മോഹൻ ബഗാൻ അവരുടെ വെറ്ററൻ താരത്തെ തിരികെയെത്തിക്കാൻ ശ്രമിച്ചിരുന്നെങ്കിലും, കേരള ബ്ലാസ്റ്റേഴ്സുമായുള്ള ഓഫർ ചർച്ചകൾ ഫലം കണ്ടിരുന്നില്ല. 

എന്നാൽ, ട്രാൻസ്ഫർ വിൻഡോ ക്ലോസ് ചെയ്തതിന് പിന്നാലെയും പ്രീതം കോട്ടൽ മോഹൻ ബഗാനിലേക്ക് തിരിച്ചുപോകാൻ ആഗ്രഹം പ്രകടിപ്പിക്കുന്നതായി ആണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. കേരള ബ്ലാസ്റ്റേഴ്സുമായുള്ള കോൺട്രാക്ട് അവസാനിപ്പിച്ച്, മോഹൻ ബഗാനിലേക്ക് ചേക്കേറാൻ പ്രീതം കോട്ടൽ ആഗ്രഹം പ്രകടിപ്പിക്കുമ്പോൾ, ഇതിന് പ്രതിഫലമായി മോഹൻ ബഗാനോട് കേരള ബ്ലാസ്റ്റേഴ്സ് വലിയ ഓഫർ ചോദിക്കുന്നതിൽ ഉറച്ചു നിൽക്കും  എന്ന് തന്നെയാണ് കരുതുന്നത്. Pritam Kotal is going to leave Kerala Blasters