Kerala Blasters fans feel betrayed as Pritam Kotal prepares to exit

ഇതൊരു തന്ത്രമായിരുന്നോ? സഹലിനെ സ്വന്തമാക്കിയതിന് ശേഷം പ്രീതം കോട്ടലിനെ വീണ്ടും സൈൻ ചെയ്യാൻ മോഹൻ ബഗാൻ

Advertisement

കഴിഞ്ഞ വർഷം കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ആരാധകരെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് നടത്തിയ ഒരു സ്വാപ്പ് ട്രാൻസ്ഫർ ഡീൽ ആയിരുന്നു സഹൽ അബ്ദുൽ സമദിന്റെത്. മലയാളി കൂടി ആയ സഹൽ, മഞ്ഞപ്പട ആരാധകരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രിയപ്പെട്ട താരമായിരുന്നു. എന്നാൽ, 6 സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം കളിച്ച സഹൽ 2023-ൽ മോഹൻ ബഗാനിലേക്ക് ചേക്കേറുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി 

Advertisement

ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമായ സഹലിനെ മോഹൻ ബഗാന് നൽകിയതിന്, വലിയ പാരിതോഷികം ആണ് ബഗാൻ ബ്ലാസ്റ്റേഴ്സിന് തിരിച്ചു നൽകിയത്. റിപ്പോർട്ടുകൾ പ്രകാരം, സഹലിന് പകരം സ്വാപ്പ് ഡീലിൽ അന്നത്തെ മോഹൻ ബഗാൻ ക്യാപ്റ്റൻ ആയിരുന്ന പ്രീതം കോട്ടലിനെ കേരള ബ്ലാസ്റ്റേഴ്സിന് നൽകിയതിനൊപ്പം 90 ലക്ഷം രൂപയാണ് ട്രാൻസ്ഫർ ഫീ ആയി മോഹന്‍ ബഗാൻ മഞ്ഞപ്പടക്ക് നൽകിയത്. സഹൽ അബ്ദുൽ സമദ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടത് ആരാധകർക്ക് നിരാശ നൽകിയെങ്കിലും, പ്രീതം കോട്ടലിനെ പോലെ

Advertisement

പരിചയസമ്പന്നനായ ഒരു ഇന്ത്യൻ ദേശീയ താരം ടീമിൽ എത്തിയത് ഒരു പരിധിവരെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ നിരാശയ്ക്ക് പരിഹാരമായി. 2026 വരെ നീണ്ടുനിൽക്കുന്ന മൂന്നുവർഷത്തെ കോൺട്രാക്ടിൽ ആണ് പ്രീതം കോട്ടൽ കേരള ബ്ലാസ്റ്റേഴ്സുമായി ഒപ്പുവെച്ചത്. എന്നാൽ, ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഒരു സീസൺ പിന്നിട്ട ശേഷം, മോഹൻ ബഗാനിലേക്ക് തിരികെ പോകാൻ ഒരുങ്ങുകയാണ് പ്രീതം കോട്ടൽ. ഇതുമായി ബന്ധപ്പെട്ട് നേരത്തെ നിരവധി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും, ഇപ്പോൾ ട്രാൻസ്ഫർ ജാലകം അവസാനിച്ച ശേഷവും ഈ റിപ്പോർട്ട് ശക്തി ആർജ്ജിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ അവസാനിപ്പിച്ച് മോഹൻ ബഗാനിലേക്ക് തിരിച്ചു പോകാൻ ആണ്

Advertisement

പ്രീതം കോട്ടലിന്റെ ആഗ്രഹം. തങ്ങളുടെ മുൻ ക്യാപ്റ്റനെ തിരിച്ചുകൊണ്ടുവരാൻ മറൈനേഴ്സിനും താല്പര്യമുണ്ട്. തങ്ങളുടെ ഏറ്റവും മികച്ച കളിക്കാരനെ വിട്ടുകൊടുത്താണ് കേരള ബ്ലാസ്റ്റേഴ്സ് പ്രീതം കോട്ടലിനെ സ്വന്തമാക്കിയത് എന്നതിനാൽ തന്നെ, മോഹൻ ബഗാനു മുന്നിൽ വലിയ ആവശ്യങ്ങൾ ആണ് കേരള ബ്ലാസ്റ്റേഴ്സ് മുന്നോട്ടുവെക്കുന്നത്. അതേസമയം, ഇത് സഹലിനെ സ്വന്തമാക്കാനുള്ള മോഹൻ ബഗാന്റെ ചതിയും പ്ലാനും ആയിരുന്നു എന്ന് സോഷ്യൽ മീഡിയയിൽ മഞ്ഞപ്പട ആരാധകർ അഭിപ്രായപ്പെടുന്നു. Kerala Blasters fans feel betrayed as Pritam Kotal prepares to exit

Advertisement