Malayali winger golden boot Jithin MS leads North East United to 2024 Durand Cup glory

കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിലേക്ക്: ഇന്ത്യൻ ഫുട്ബോളിൽ തിളങ്ങുന്ന മലയാളി ഗോൾഡൻ സ്റ്റാർ

Advertisement

ഡ്യുറണ്ട് കപ്പ് 2024-ൽ കേരള ബ്ലാസ്റ്റേഴ്സിന്റെ യാത്ര ക്വാർട്ടർ ഫൈനലിൽ അവസാനിച്ചെങ്കിലും, 133-ാം ഡ്യുറണ്ട് കപ്പ് ടൂർണമെന്റിന്റെ ഗോൾഡൻ താരം ഒരു മലയാളിയാണ്. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് അവരുടെ ക്ലബ്ബ് ചരിത്രത്തിലെ ആദ്യ ട്രോഫി നേടിയപ്പോൾ, ടീമിനെ അതിലേക്ക് നയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് തൃശ്ശൂർ സ്വദേശിയായ ജിതിൻ മഠത്തിൽ സുബ്രൻ എന്ന് ജിതിൻ എംഎസ് ആണ്. സന്തോഷ് ട്രോഫി ടൂർണമെന്റിൽ 

Advertisement

കേരള ഫുട്ബോൾ ടീമിനെ പ്രതിനിധീകരിച്ച ജിതിൻ, 2017-ൽ കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിൽ ഇടം നേടി. തുടർന്ന്, ഗോകുലം കേരളക്ക് വേണ്ടി ഐലീഗിൽ കളിച്ച, 5 ഐലീഗ് ഗോളുകൾ ഉൾപ്പെടെ ആകെ ഗോകുലത്തിന് വേണ്ടി 37 മത്സരങ്ങളിൽ നിന്ന് 8 ഗോളുകൾ നേടി. ഗോകുലത്തിന് വേണ്ടി ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്ത ജിതിനെ, 2022-ൽ മൂന്ന് വർഷത്തെ കോൺട്രാക്ടിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സൈൻ ചെയ്തു. ഹൈലേൻഡേഴ്സിനൊപ്പം ഉള്ള 

Advertisement

ആദ്യ സീസണിൽ 2 ഗോളുകൾ നേടിയ ജിതിൻ, രണ്ടാമത്തെ സീസണിൽ തന്റെ ഗോൾ എണ്ണം 5 ആക്കി. ഗോളുകൾ നേടുക എന്നതിലുപരി, നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ അറ്റാക്കിങ് നിരക്ക് വേഗത വർദ്ധിപ്പിക്കുന്നതിൽ വലിയ പങ്കാണ് ജിതിൻ വഹിച്ചത്. കഴിഞ്ഞ രണ്ട് സീസണുകളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി ഭൂരിഭാഗം മത്സരങ്ങളിലും ജിതിൻ ബൂട്ട് കെട്ടി. ഇപ്പോൾ, 2024-25 സീസണിന്റെ തുടക്കത്തിൽ തന്നെ ഗോൾഡൻ താരമായി ഉയർന്നുവന്നിരിക്കുകയാണ് ജിതിൻ. 

Advertisement

ഡ്യുറണ്ട് കപ്പ് 2024-ൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കിരീടം നേടിയപ്പോൾ, ടൂർണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ട ജിതിന് ഗോൾഡൻ ബോൾ ലഭിച്ചു. നാല് ഗോളുകൾ ഉൾപ്പെടെ 7 മത്സരങ്ങളിൽ നിന്ന് 7 ഗോൾ കോൺട്രിബ്യൂഷനുകൾ ആണ് ജിതിൻ നൽകിയത്. ഫൈനലിലെ അസിസ്റ്റ് ഉൾപ്പെടെ നോർത്ത് ഈസ്റ്റിന്റെ പ്രകടനത്തിൽ ഹൈലൈറ്റ് ഹീറോ ആയി മാറിയ ജിതിൻ, മലയാളികളുടെ അഭിമാനം ഉയർത്തിപ്പിടിക്കുകയും ചെയ്തു. 26-കാരനായ ജിതിൻ, ഇന്ത്യൻ ദേശീയ ടീം കാൾ-അപ്പിനാണ് ഇനി കാത്തിരിക്കുന്നത്. Malayali winger golden boot Jithin MS leads North East United to 2024 Durand Cup glory

Advertisement