ഐഎസ്എൽ 2024/25 സീസണിന് വേണ്ടി എല്ലാ ക്ലബ്ബുകളും ഏറെക്കുറെ അവരുടെ സ്‌ക്വാഡ് ഫൈനലൈസ് ചെയ്തിരിക്കുകയാണ്. ഇതോടെ ഈ സീസണിലെ ഏറ്റവും മൂല്യം ഏറിയ താരം ആരാണെന്ന ആരാധകരുടെ ചോദ്യത്തിന് ഉത്തരം ആയിരിക്കുകയാണ്. ഇന്ത്യൻ ഫുട്ബോൾ ട്രാൻസ്ഫർ മാർക്കറ്റിലെ ഏറ്റവും പുതിയ അപ്ഡേറ്റുകൾ പങ്കുവെക്കുന്ന, TransfermkIndia പുറത്തുവിട്ട കണക്ക് പ്രകാരം, ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024/25 സ്‌ക്വാഡുകളിൽ
ട്രാൻസ്ഫർ മാർക്കറ്റിൽ ഏറ്റവും മൂല്യം വരുന്ന ആദ്യ 10 കളിക്കാരും വിദേശ താരങ്ങൾ ആണ്. ഇക്കൂട്ടത്തിൽ മൂന്ന് താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ നിന്ന് ഉള്ളവരാണ് എന്ന കാര്യം ശ്രദ്ധേയമാണ്. മോഹൻ ബഗാൻ സൂപ്പർ ജിയന്റ്സിന്റെ ഓസ്ട്രേലിയൻ ഫോർവേർഡ് ജെയിംസ് മക്ളാരൻ ആണ് ഐഎസ്എൽ 11-ാം സീസണിലെ ഏറ്റവും മൂല്യം ഏറിയ താരം. 31-കാരനായ ഇദ്ദേഹത്തിന്റെ മാർക്കറ്റ് വാല്യൂ 12 കോടി രൂപയാണ്. ഈ പട്ടികയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്
മോഹൻ ബഗാന്റെ മറ്റൊരു ഓസ്ട്രേലിയൻ ഫോർവേഡ് ആയ ജെസൺ കമ്മിങ്സ് (₹8 കോടി) ആണ്. മൂന്നാം സ്ഥാനത്ത് കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് സ്ട്രൈക്കർ ആയ ജീസസ് ജിമിനസ് ആണ് ഇടം നേടിയിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കൽ ആയ ഈ 30-കാരന്റെ നിലവിലെ മാർക്കറ്റ് വാല്യൂ 7.2 കോടി ഒരു രൂപയാണ്. പട്ടികയിൽ ആറാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്നത് കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയാണ്. 32-കാരനായ ഉറുഗ്വായൻ മിഡ്ഫീൽഡർക്ക് നിലവിൽ 6.4 കോടി രൂപയാണ് മാർക്കറ്റ് വാല്യൂ.
📊 Most Valuable Players in ISL. 💸 @TransfermkIndia #KBFC pic.twitter.com/JBm8epHxE5
— KBFC XTRA (@kbfcxtra) September 4, 2024
ഐഎസ്എൽ 2024/25 സീസണിലെ ഏറ്റവും മൂല്യമുള്ള താരങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനത്ത് ഉള്ളത് കേരള ബ്ലാസ്റ്റേഴ്സിന്റെ മൊറോക്കൻ ഫോർവേഡ് നോഹ സദൗയ് ആണ്. 30-കാരനായ താരത്തിന്റെ മാർക്കറ്റ് വാല്യൂ 5.2 കോടി രൂപയാണ്. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമായ, നിലവിൽ ഈസ്റ്റ് ബംഗാളിന്റെ കളിക്കാരനായ ദിമിത്രിയോസ് ഡയമന്റകോസ് (₹5.6 കോടി) ഈ പട്ടികയിൽ ഒമ്പതാം സ്ഥാനത്ത് ഉണ്ട്. മുഹമ്മദൻസിന്റെ ബ്രസീലിയൻ സ്ട്രൈക്കർ ഫ്രാങ്ക, ഒഡീഷയുടെ ഹ്യൂഗോ ഭൗമസ്, മോഹൻ ബഗാന്റെ പെട്രറ്റോസ്, മുംബൈ സിറ്റിയുടെ ജോൺ ടോറൽ എന്നീ താരങ്ങളാണ് ആദ്യ പത്തിലെ മറ്റു സ്ഥാനക്കാർ. Kerala Blasters shine top 10 most valuable players in ISL 2024/25 season