കാത്തിരിപ്പ് അവസാനിച്ചു: ജീസസ് ജിമെനെസ് ഇന്ത്യയിലെത്തുന്നു, കേരള ബ്ലാസ്റ്റേഴ്സിൽ ചേരും

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ഏറ്റവും ഒടുവിൽ സൈൻ ചെയ്ത വിദേശ താരമാണ് സ്പാനിഷ് സ്ട്രൈക്കർ ജീസസ് ജിമിനെസ്. കേരള ബ്ലാസ്റ്റേഴ്സിന്റെ വളരെ നാളത്തെ പരിശ്രമത്തിന് ഒടുവിൽ, ഗ്രീക്ക് ക്ലബ്ബ് ഒഎഫ്ഐ ക്രീറ്റിൽ നിന്നാണ് സ്ട്രൈക്കറെ കണ്ടെത്തിയത്. 30-കാരനായ താരത്തെ സൈൻ ചെയ്തതായി കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപനം നടത്തിയെങ്കിലും, സെപ്റ്റംബർ 13-ന് ഐഎസ്എൽ സീസൺ ആരംഭിക്കാനിരിക്കെ, ജീസസ് ജിമിനെസ് 

കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിനൊപ്പം എന്ന് ചേരും എന്ന കാര്യത്തിൽ ആരാധകർക്ക് ആകാംക്ഷ ഉണ്ടായിരുന്നു. ഇപ്പോൾ ഇക്കാര്യത്തിൽ ഒരു ഉത്തരം ആയിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ മറ്റു മുഴുവൻ വിദേശ താരങ്ങളും ഇതിനോടകം സ്‌ക്വാഡിനൊപ്പം ചേർന്നിട്ടുണ്ട്. എല്ലാവരും ഡ്യുറണ്ട് കപ്പിന്റെ ഭാഗമാവുകയും ചെയ്തു. എന്നാൽ, വൈകിയാണ് ജീസസ് ജിമിനെസിനെ സൈൻ ചെയ്തത് എന്നതുകൊണ്ട് തന്നെ, അദ്ദേഹത്തിന് ഇതുവരെ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം പരിശീലനം നടത്താനായിട്ടില്ല. എങ്കിൽ, ഇപ്പോൾ 

ഇന്ത്യയിലേക്ക് വരാൻ തയ്യാറെടുക്കുകയാണ് ജീസസ് ജിമിനെസ്. സെപ്റ്റംബർ 6 വെള്ളിയാഴ്ച രാവിലെ ജീസസ് ജിമിനെസ് ഇന്ത്യയിൽ ലാൻഡ് ചെയ്യും. ഡ്യുറണ്ട് കപ്പ് ക്വാർട്ടർ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സ് പുറത്തായെങ്കിലും, കൂടുതൽ പരിശീലനങ്ങൾക്കും സന്നാഹ മത്സരങ്ങൾക്കും നിലവിൽ കൊൽക്കത്തയിൽ തന്നെ തുടരുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഈ സാഹചര്യത്തിൽ ജീസസ് ജിമിനെസ് കൊൽക്കത്തയിൽ വെച്ചായിരിക്കും കേരള ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം ചേരുക. താരത്തിന്റെ ടീമിനൊപ്പം ഉള്ള ആദ്യ പരിശീലന സെഷനുകൾ 

കൊൽക്കത്തയിൽ വെച്ച് നടക്കും. നേരത്തെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഫ്രഞ്ച് സൈനിങ്‌ ആയ അലക്സാണ്ടർ കോഫും കൊൽക്കത്തയിൽ വച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം ചേർന്നത്. അതുകൊണ്ടുതന്നെ, ജീസസ് ജിമിനെസും അലക്സാണ്ടർ കോഫും കേരളത്തിൽ എത്താൻ കാത്തിരിക്കുകയാണ് മഞ്ഞപ്പട ആരാധകർ. തീർച്ചയായും ഇരു താരങ്ങൾക്കും വലിയ സ്വീകരണം തന്നെ ആരാധകർ നൽകാനാണ് സാധ്യത. Jesus Jimenez set to arrive in India and join Kerala Blasters