സൗത്ത് അമേരിക്കൻ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനക്ക് വിജയം. ചിലിക്കെതിരെ എസ്റ്റാഡിയോ മാസ് മോണ്യുമെന്റലിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന വിജയം നേടിയത്. ലയണൽ മെസ്സി കളിക്കാതിരുന്ന മത്സരത്തിൽ, അലെക്സിസ് മക്കലിസ്റ്റർ, ജൂലിയൻ ആൽവാരസ്, പോളോ ഡിബാല എന്നിവരാണ് നിലവിലെ ലോക ചാമ്പ്യന്മാർക്ക് വേണ്ടി ഗോളുകൾ നേടിയത്. ചിലിക്കെതിരെ 3-0 ത്തിന്റെ വിജയം നേടിയതോടെ,
7 കളികളിൽ നിന്ന് 18 പോയിന്റുകൾ ഉള്ള അർജന്റീന, നിലവിൽ സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യത ടേബിളിൽ ഒന്നാം സ്ഥാനത്താണ്. അതേസമയം ചിലി പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. ഇന്നലെ നടന്ന യുവേഫ നേഷൻസ് ലീഗ് മത്സരത്തിൽ, പോർച്ചുഗൽ ക്രൊയേഷ്യയെ പരാജയപ്പെടുത്തി. ഡിയോഗോ ഡാലോട്ട്, ക്രിസ്ത്യാനോ റൊണാൾഡോ എന്നിവർ പോർച്ചുഗലിന് വേണ്ടി ഗോളുകൾ നേടിയപ്പോൾ, ഡാലോട്ടിന്റെ സെൽഫ് ഗോളിലൂടെ ക്രൊയേഷ്യയും
സ്കോർബോർഡ് ചലിപ്പിച്ചു. ഇതോടെ ബെൻഫിക്കയിലെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പോർച്ചുഗൽ 2-1-ന്റെ വിജയം നേടി. ക്രിസ്ത്യാനോ റൊണാൾഡോയുടെ ഗോൾ നേട്ടം, അദ്ദേഹത്തിന്റെ കരിയറിലെ 900-ാമത്തെ ഗോൾ എന്ന നിലയിൽ ചരിത്രത്തിൽ അടയാളപ്പെടുത്തി. യുവേഫ നേഷൻ ലീഗിൽ നടന്ന മറ്റൊരു മത്സരത്തിൽ, 3-2ന് പോളണ്ട് സ്കോട്ട്ലൻഡിനെ പരാജയപ്പെടുത്തി. മത്സരത്തിൽ പോളണ്ടിനായി സെബാസ്റ്റ്യൻ, റോബർട്ട് ലിവാന്റോസ്കി, നിക്കോള സെലോസ്കി എന്നിവർ ഗോൾ നേടിയപ്പോൾ,
I dreamed of this, and I have more dreams. Thank you all! pic.twitter.com/2SS3ZoG2Gl
— Cristiano Ronaldo (@Cristiano) September 5, 2024
സ്കോട്ട്ലൻഡിന്റെ ഗോളുകൾ നേടിയത് ബില്ലി ഗില്മറും, സ്കോട്ട് മക്റ്റൊമിനയും ആണ്. യൂറോ ചാമ്പ്യന്മാരായ സ്പെയിൻ, സെർബിയക്കെതിരെ ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. അതേസമയം, ലീഷ്ടെൻസ്റ്റീനെ 1-0 ത്തിന് പരാജയപ്പെടുത്തി സാൻ മറീനോ അവരുടെ ചരിത്രത്തിലെ ആദ്യ വിജയം രേഖപ്പെടുത്തി. നിക്കോ സെൻസോളി ആണ് ടീമിന്റെ വിജയ ഗോൾ നേടിയത്. ബലറോസ് – ബൾഗേറിയ മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞപ്പോൾ, ലക്സംബർഗിനെ 2-0 ത്തിന് നോർത്തേൺ അയർലൻഡ് പരാജയപ്പെടുത്തി. എസ്റ്റോണിയക്കെതിരെ സ്ലോവാക്യ എതിരില്ലാത്ത ഒരു ഗോളിന് വിജയം നേടി. Argentina leads South American Qualifiers, Portugal wins in UEFA Nations League