Kerala Blasters Jesus Jimenez promises success in upcoming ISL season

ജീസസ് ജിമെനെസ്: കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഐഎസ്എൽ വിജയത്തിൻ്റെ താക്കോൽ?

Advertisement

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ പതിപ്പിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീം, കഴിഞ്ഞ ദിവസം കൊച്ചിയിലെ ലുലു മാളിൽ ആരാധകരുമായി സംവദിച്ചു. ബ്ലാസ്റ്റേഴ്സ് പരിശീലകൻ മൈക്കിൽ സ്റ്റാഹെ ഉൾപ്പെടെയുള്ള മാനേജ്മെന്റ് അംഗങ്ങളും, കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിലെ വിദേശ – ആഭ്യന്തര താരങ്ങളും പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് കളിക്കാർ ആരാധകരുമായി സംസാരിക്കുന്ന വേളയിൽ, കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സ്ട്രൈക്കർ 

Advertisement

ജീസസ് ജിമിനസും ആരാധകരോട് സംസാരിച്ചു. ആരാധകർ നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞ സ്പാനിഷ് താരം, സീസണിൽ ടീമിന്റെ പ്രതീക്ഷകൾ പങ്കുവെക്കുകയും ചെയ്തു. ആരാധകർക്ക് ശുഭപ്രതീക്ഷ നൽകുന്ന വാക്കുകൾ ആണ് ജീസസ് ജിമിനസ് പങ്കുവെച്ചത്. കേരള ബ്ലാസ്റ്റേഴ്സിലേക്കുള്ള ഈ സ്വാഗതം അതിശയകരമാണ് എന്ന് ജീസസ് ജിമിനസ് പറഞ്ഞു. “ടീമിലേക്കുള്ള സ്വാഗതം അതിശയകരമാണ്, ഈ 

Advertisement

സ്വീകരണത്തിന് നന്ദി. [ഇത്തവണ] നമ്മൾ ഒരുമിച്ച് ചിലത് നേടും,” ജീസസ് ജിമിനസ് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ കിരീട വരൾച്ചക്ക് ഇത്തവണ വിരാമം ആകും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ആരാധകരുടെ പ്രതീക്ഷക്ക് പോസിറ്റീവ് പ്രതികരണമാണ് കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ ജീസസ് ജിമിനസ് നൽകിയിരിക്കുന്നത്. മേജർ ലീഗ് സോക്കർ ഉൾപ്പെടെയുള്ള പ്രധാന ലീഗുകളിൽ കളിച്ച പരിചയമുള്ള ജീസസ് ജിമിനസിൽ വലിയ പ്രതീക്ഷയാണ് 

Advertisement

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ വെക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോളടി യന്ത്രമായി പ്രവർത്തിച്ച ദിമിത്രിയോസ് ഡയമന്റകോസിന് പകരക്കാരനായിയാണ് ജീസസ് ജിമിനസ് കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ എത്തിയിരിക്കുന്നത് എന്നതിനാൽ തന്നെ, അദ്ദേഹത്തിന്റെ ഉത്തരവാദിത്വം വലുതാണ്. ടീം മാനേജ്മെന്റും ഈ ഉത്തരവാദിത്തം ഹാൻഡിൽ ചെയ്യാനാണ് പരിചയസമ്പന്നനായ താരത്തെ തന്നെ എത്തിച്ചിരിക്കുന്നത്. Kerala Blasters Jesus Jimenez promises success in upcoming ISL season

Advertisement