കഴിഞ്ഞ ദിവസമാണ് കൊച്ചി ലുലു മാളിൽ നടന്ന ചടങ്ങിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ 2024/25 സ്‌ക്വാഡ് അനാവരണം ചെയ്തത്. ഇപ്പോൾ, പുതിയ സീസണിലേക്കുള്ള തങ്ങളുടെ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ സീസണിലേതിന് സമാനമായി, ഇത്തവണയും കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ – വൈസ് ക്യാപ്റ്റൻ ആംബാൻഡുകൾ അണിയുന്നത് വിദേശ താരങ്ങൾ ആണ്. മുൻപ് ഇന്ത്യൻ നായകന്മാർ കേരള ബ്ലാസ്റ്റേഴ്സിന് ഉണ്ടായിട്ടുണ്ടെങ്കിലും,
ഇത്തവണ വിദേശ താരങ്ങൾക്ക് പൂർണമായി ലീഡർഷിപ്പ് ചുമതല നൽകിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. മുൻ സീസണ് സമാനമായി അഡ്രിയാൻ ലൂണ തന്നെയാണ് വരും സീസണിലും കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ. അതേസമയം, കഴിഞ്ഞ സീസണിലെ വൈസ് ക്യാപ്റ്റൻ മാർക്കോ ലെസ്കോവിക് ടീം വിട്ടതോടെ, അദ്ദേഹത്തിന്റെ പിന്തുടർച്ചക്കാരനായി ഡിഫൻഡർ മിലോസ് ഡ്രിൻസിക്കിനാണ് ഉപ നായക പദവി നൽകിയിരിക്കുന്നത്. ഉറുഗ്വായൻ താരമായ അഡ്രിയാൻ ലൂണ ഇത് തുടർച്ചയായ
മൂന്നാം സീസണിൽ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ ആംബാൻഡ് അണിയാൻ ഒരുങ്ങുന്നത്. ജെസൽ കാർനീറോ ടീം വിട്ടതോടെ 2022-ലാണ് ലൂണയെ ക്യാപ്റ്റനായി കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചത്. അതേസമയം, മോന്റിനീഗ്രൻ താരമായ മിലോസ് ഡ്രിൻസിക്കിന്, അദ്ദേഹത്തിന്റെ പരിചയസമ്പത്തും ടീമിന് വേണ്ടി നടത്തുന്ന സ്ഥിരതയാർന്ന പ്രകടനവും ആണ് വൈസ് ക്യാപ്റ്റൻ പദവിയിലേക്ക് എത്താൻ സഹായിച്ചത്. “ഈ സീസൺ നമ്മളെ മുന്നിൽ നിന്ന് നയിക്കാൻ കൂടെയുണ്ട് ഈ നായകന്മാർ,” എന്ന് പറഞ്ഞുകൊണ്ടാണ് പുതിയ ക്യാപ്റ്റൻമാരെ കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം,
𝐑𝐞𝐚𝐝𝐲 𝐭𝐨 𝐥𝐞𝐚𝐝 𝐭𝐡𝐞 𝐜𝐡𝐚𝐫𝐠𝐞 😎👊
— Kerala Blasters FC (@KeralaBlasters) September 10, 2024
ഈ സീസൺ നമ്മളെ മുന്നിൽ നിന്ന് നയിക്കാൻ കൂടെയുണ്ട് ഈ നായകന്മാർ! ⚽✨#KBFC #KeralaBlasters pic.twitter.com/mrZ5Am7HUi
പരിചയസമ്പത്തും യുവതലമുറയും ഇടകലർന്ന സ്ക്വാഡ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെത്. വിദേശ താരങ്ങളിലും ഈ ഡൈനാമിക് കോമ്പിനേഷൻ പ്രകടമാണ്. ജീസസ് ജിമിനസും അലക്സാണ്ടർ കോഫും എല്ലാം പരിചയസമ്പത്ത് ടീമിന് പകർന്നു നൽകുമ്പോൾ, ക്വാമി പെപ്ര ഉൾപ്പെടെയുള്ള യുവതാരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന്റെ ഊർജ്ജമാകും. രാഹുൽ കെ പി, പ്രീതം കോട്ടൽ, സച്ചിൻ സുരേഷ്, ഹോർമിപാം, മുഹമ്മദ് ഐമൻ, അസ്ഹർ, വിബിൻ മോഹനൻ തുടങ്ങി ഒരുപിടി മികച്ച ഇന്ത്യൻ താരങ്ങളും കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിന്റെ കരുത്താണ്. Kerala Blasters announce their captain and vice-captain for ISL 2024/25