Noah Sadaoui aims to lift ISL trophy with Kerala Blasters this season

ഐക്യമാണ് വിജയത്തിൻ്റെ താക്കോൽ, കേരള ബ്ലാസ്റ്റേഴ്സിൻ്റെ പുതിയ താരം നോഹ സദോയ്

Advertisement

ഐഎസ്എൽ 2024/25 സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി, തന്റെ ശുഭപ്രതീക്ഷകൾ പങ്കുവെച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ താരം നോഹ സദോയ്. കഴിഞ്ഞ രണ്ട് സീസണുകളിൽ ഗോവക്ക് വേണ്ടി ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ച നോഹ സദോയ്, ഇത് ആദ്യമായിയാണ് മഞ്ഞക്കുപ്പായത്തിൽ ഐഎസ്എൽ കളിക്കാൻ ഒരുങ്ങുന്നത്. ഇന്ത്യൻ ഫുട്ബോളിൽ പരിചയസമ്പത്ത് ഉണ്ടെങ്കിലും, കേരള ബ്ലാസ്റ്റേഴ്സിലെ സഹതാരങ്ങൾക്കൊപ്പം ഉള്ള 

Advertisement

ഒത്തൊരുമ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുന്നതിന് അനിവാര്യം ആണെന്ന് തുറന്നു പറയുകയാണ് നോഹ സദോയ്. കൊച്ചി ലുലു മാളിൽ നടന്ന സ്‌ക്വാഡ് ലോഞ്ചിംഗ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു നോഹ സദോയ്. “വലിയ നേട്ടങ്ങൾ കൈവരിക്കുന്നതിന് നമ്മൾ എല്ലാവരും ഒരുമിച്ച് ഒരു ടീം ആയിരിക്കണം. ഞാൻ വളരെ സന്തോഷവാനാണ്, നിങ്ങൾ ആരാധകർ എന്നിലും മറ്റു എല്ലാ കളിക്കാരിലും വിശ്വസിക്കുന്നു എന്നത് ഒരു ബഹുമതിയാണ്,” നോഹ സദോയ് പറഞ്ഞു. 

Advertisement

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് കിരീടം ഉയർത്തും എന്ന ശുഭപ്രതീക്ഷയും മൊറോക്കൻ താരം പങ്കുവെച്ചു. “എല്ലാവരും ഒരുമിച്ച് ഇത്തവണ നമ്മൾ ട്രോഫി നേടും,” നോഹ സദോയ് കൂട്ടിച്ചേർത്തു. കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കൊച്ചിയിൽ എത്തിയ ടീം അംഗങ്ങൾക്ക് നൽകിയ സ്വീകരണത്തിന് അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും ചെയ്തു. “നിങ്ങളുടെ (ആരാധകരുടെ) അകമഴിഞ്ഞ സ്നേഹത്തിന് ഒരായിരം നന്ദി. ഇനി നമുക്ക് ഞായറാഴ്ച സ്റ്റേഡിയത്തിൽ കാണാം,” നോഹ സദോയ് തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ കുറിച്ചു. 

Advertisement

നേരത്തെ ഡ്യുറണ്ട് കപ്പ് ടൂർണമെന്റിൽ രണ്ട് ഹാട്രിക്കുകൾ ഉൾപ്പെടെ ആറ് ഗോളുകൾ നേടി നോഹ സദോയ് കേരള ബ്ലാസ്റ്റേഴ്സിലേക്കുള്ള തന്റെ വരവ് ആഘോഷമാക്കിയിരുന്നു. ടൂർണമെന്റിൽ ക്വാർട്ടർ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സ് പുറത്തായെങ്കിലും, ഗോൾഡൻ ബൂട്ട് വിന്നർ ആയത് നോഹ സദോയ് ആയിരുന്നു. ഈ പ്രകടനം തന്നെയാണ് വെരും ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ അദ്ദേഹത്തിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരും മാനേജ്മെന്റും പ്രതീക്ഷിക്കുന്നത്. Noah Sadaoui aims to lift ISL trophy with Kerala Blasters this season

Advertisement