സെപ്റ്റംബർ 15-ന് കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ ആദ്യ ഐഎസ്എൽ മത്സരം കളിക്കാൻ തയ്യാറെടുക്കുമ്പോൾ, ചില ആശങ്ക ഉണർത്തുന്ന വാർത്തകൾ ആരാധകരെ തേടി എത്തിയിരുന്നു. ക്യാപ്റ്റൻ അഡ്രിയാൻ ലൂണക്കും മഞ്ഞപ്പടക്ക് വേണ്ടി ഐഎസ്എൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്ന നോഹ സദോയിക്കും ഞായറാഴ്ചയിലെ പഞ്ചാബിനെതിരായ മത്സരം നഷ്ടമാകും എന്നതായിരുന്നു ആരാധകരെ വിഷമിപ്പിച്ച വാർത്ത. എന്നാൽ,
ഇക്കാര്യത്തിൽ ഇപ്പോൾ വ്യക്തത വരുത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. തന്റെ കുഞ്ഞിന്റെ ജന്മവുമായി ബന്ധപ്പെട്ട് ലൂണ നാട്ടിലേക്ക് മടങ്ങി എന്നും, അദ്ദേഹം അടുത്ത ആഴ്ച ടീമിനൊപ്പം ചേരും എന്നും ദിവസങ്ങൾക്കു മുൻപ് കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചിരുന്നു. ഇതോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന് ആദ്യ മത്സരം നഷ്ടമാകുമോ എന്ന് ആരാധകർക്കിടയിൽ സംശയം പറഞ്ഞത്. അതേസമയം, കഴിഞ്ഞ സീസണിൽ ഗോവക്ക് വേണ്ടി കളിച്ച നോഹ
രണ്ട് പ്ലേഓഫ് മത്സരങ്ങളിൽ മഞ്ഞ കാർഡുകൾ നേരിട്ടിരുന്നു. ഇതോടെ അദ്ദേഹത്തിന്റെ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടിയുള്ള ആദ്യ മത്സരത്തിൽ വിലക്ക് നേരിടേണ്ടി വരുമോ എന്നും ആരാധകർക്കിടയിൽ സംശയം ഉയർന്നു. എന്നാൽ, തങ്ങൾ രണ്ട് പേരും ഞായറാഴ്ചത്തെ മത്സരത്തിന് ലഭ്യമാണ് എന്ന് നോഹയും ലൂണയും ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സ് പങ്കുവെച്ച വീഡിയോയിലൂടെ ആണ്, നേരത്തെ പ്രചരിച്ചിരുന്ന വാർത്തകൾക്ക് ഇരുവരും മറുപടി നൽകിയത്.
ആരാടാ പറഞ്ഞേ 15ന് ഞങ്ങൾ ഇല്ലെന്ന്😼
— Kerala Blasters FC (@KeralaBlasters) September 11, 2024
See you on Sunday 🏟️
Get Your Tickets Now 🎟️ : https://t.co/mavrxtCqiR#KBFC #KeralaBlasters pic.twitter.com/EWlyj7GCvg
തന്റെ കുഞ്ഞിന്റെ ജന്മ സമയത്ത് ഭാര്യക്ക് ഒപ്പം ചേർന്ന ലൂണ, ആദ്യ മത്സരത്തിന്റെ മുന്നേ തന്നെ ടീമിനൊപ്പം ചേരും എന്ന കാര്യം ഇതോടെ വ്യക്തമായിരിക്കുന്നു. മാത്രമല്ല, കഴിഞ്ഞ സീസണിൽ മഞ്ഞ കാർഡുകൾ വഴങ്ങി എന്നത്, പുതിയ സീസണിൽ നിനക്ക് ഏർപ്പെടുത്താൻ ബാധകമല്ല എന്നതാണ് ഐഎസ്എൽ നിയമം. മുൻ സീസണിൽ റെഡ് കാർഡ് നേരിട്ടാൽ മാത്രമേ, അതിന്റെ വിലക്ക് അടുത്ത സീസണിലേക്ക് ഉണ്ടാവുകയുള്ളൂ. ഈ സാഹചര്യത്തിൽ നോഹയും കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തിൽ കളിക്കും എന്ന കാര്യം ഉറപ്പായിരിക്കുകയാണ്. Kerala Blasters captain Adrian Luna and Noah Sadaoui available for season opener