ISL 202425 opener Mohun Bagan vs Mumbai City ends in draw

മോഹൻ ബഗാൻ മുംബൈ സിറ്റി ആവേശ തുടക്കം, മാച്ച് ഹൈലൈറ്റ്സ്

Advertisement

ഐഎസ്എൽ 2024/25 സീസണിലെ ഓപ്പണിങ് മത്സരം ആവേശകരമായ സമനിലയിൽ അവസാനിച്ചിരിക്കുകയാണ്. മോഹൻ ബഗാനും മുംബൈ സിറ്റിയും തമ്മിൽ നടന്ന മത്സരം അതിന്റെ അവസാന മിനിറ്റ് വരെ ത്രില്ലിംഗ് സ്വഭാവം നിലനിർത്തി. സാൾട്ട് ലേക്ക്‌ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 9-ാം മിനിറ്റിൽ മുംബൈ സിറ്റി ഡിഫൻഡർ ടിരിയുടെ സെൽഫ് ഗോളിലൂടെ മോഹൻ ബഗാൻ സ്കോർ ബോർഡ് തുറന്നു. 

Advertisement

പിന്നീട്, 28-ാം മിനിറ്റിൽ ഡിഫൻഡർ ആൽബർട്ടോ റോഡ്രിഗസ് മോഹൻ ബഗാന് വേണ്ടി രണ്ടാമത്തെ ഗോൾ കണ്ടെത്തിയതോടെ, മുംബൈ സിറ്റി അക്ഷരാർത്ഥത്തിൽ തരിച്ചുപോയി. മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ രണ്ട് ഗോളുകളുടെ ലീഡ് മോഹൻ ബഗാൻ നിലനിർത്തി. മൈതാനത്ത് പെയ്ത അതിശക്തമായ മഴയെ വകവെക്കാതെ രണ്ടാം പകുതിയിൽ വീറും വാശിയും വർദ്ധിച്ച മുംബൈ സിറ്റി ഗോളുകൾ തിരിച്ചടിക്കാനുള്ള പ്രയത്നം തുടർന്നു. 

Advertisement

തുടർച്ചയായുള്ള ശ്രമങ്ങളുടെ ഫലമായി, 70-ാം മിനിറ്റിൽ മുംബൈ സിറ്റി ആദ്യ ഗോൾ തിരിച്ചടിച്ചു. തന്റെ പിഴവിലൂടെ തന്റെ ടീം വഴങ്ങിയ ആദ്യ ഗോളിന് മറുപടി എന്നോണം, ടിരി തന്നെയാണ് മുംബൈ സിറ്റിക്ക് വേണ്ടി ആദ്യം ലക്ഷ്യം കണ്ടത്. 2-1 ന് മത്സരം അവസാനിക്കും എന്ന് തോന്നിപ്പിച്ചെങ്കിലും, കളിക്കളത്തിൽ അവസാന മിനിറ്റിൽ പകരക്കാരനായി എത്തിയ താഇർ ക്രൗമ 90-ാം മിനിറ്റിൽ മോഹൻ ബഗാന്റെ വിജയ പ്രതീക്ഷ തല്ലിക്കെടുത്തി മുംബൈ സിറ്റിക്ക് സമനില ഗോൾ നേടിക്കൊടുത്തു. മുംബൈ സിറ്റിയുടെ മലയാളി വിംഗർ 

Advertisement

നൗഫലിന്റെ മനോഹരമായ ഒരു അസിസ്റ്റ് ആണ് മുംബൈ സിറ്റിയുടെ സമനില ഗോളിലേക്ക് വഴി ഒരുക്കിയത്. മത്സരത്തിൽ ആദ്യം സെൽഫ് ഗോൾ വഴങ്ങി വന്നെങ്കിലും, രണ്ടാം പകുതിയിൽ മുംബൈ സിറ്റിയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്ന സ്പാനിഷ് ഡിഫൻഡർ ടിരിയാണ് പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ ഐഎസ്എൽ 2024/25 സീസണിലെ ആദ്യ മത്സരം ആവേശകരമായ സമനിലയിൽ പിരിഞ്ഞിരിക്കുകയാണ്. ISL 2024/25 opener Mohun Bagan vs Mumbai City ends in draw

Advertisement