UEFA Champions League 2024-25 begins with a bang

ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗ് 2024-25 മത്സരങ്ങൾക്ക് തുടക്കം, ആദ്യ ദിനം 6 മത്സരങ്ങൾ

Advertisement

യുവേഫ ചാമ്പ്യൻസ് ലീഗ് 2024-25 മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവുകയാണ്. ടൂർണമെന്റ് പുതിയ ഗ്രൂപ്പ് ഫോർമാറ്റിലേക്ക് മാറ്റിയതിനാൽ ഇത്തവണ വ്യത്യസ്തമായ കാഴ്ചകളാണ് ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത്. ഇന്ന് (സെപ്റ്റംബർ 17) അർദ്ധരാത്രി 6 മത്സരങ്ങൾ ആണ് നടക്കാൻ ഇരിക്കുന്നത്. ഇറ്റാലിയൻ വമ്പൻമാരായ യുവന്റസ്, എസി മിലാൻ, ഇംഗ്ലീഷ് കരുതാരായ ലിവർപൂൾ, സ്പാനിഷ് ഭീമന്മാരായ റിയൽ മാഡ്രിഡ്,

Advertisement

ജർമ്മൻ ശക്തികളായ ബയേൺ മ്യൂണിക് തുടങ്ങിയ ടീമുകൾ എല്ലാം ഇന്ന് കളിക്കാൻ ഇറങ്ങുന്നുണ്ട്. ഇന്ത്യൻ സമയം രാത്രി 10:15 ന് രണ്ട് മത്സരങ്ങൾക്ക്‌ കിക്കോഫ് ആകും. ആദ്യം മത്സരത്തിൽ യുവന്റസ് അവരുടെ ഹോം ഗ്രൗണ്ടിൽ ഡച്ച് ടീം ആയ PSV-യെ നേരിടും. രണ്ടാമത്തെ മത്സരത്തിൽ സ്വിസ് സൂപ്പർ ലീഗ് ക്ലബ്ബ് യങ് ബോയ്സ്, ഇംഗ്ലീഷ് ടീം ആയ ആസ്റ്റന്‍ വിലയ്ക്കെതിരായ മത്സരത്തിന് ആതിഥേയത്വം വഹിക്കും. ഇന്ത്യൻ സമയം സെപ്റ്റംബർ 18, 12:30-ന് നടക്കുന്ന മത്സരങ്ങളിൽ ആദ്യം 

Advertisement

റിയൽ മാഡ്രിഡ്‌ ജർമ്മൻ ക്ലബ്ബ് വിഎഫ്ബി സ്റ്റട്ട്ഗാർട്ടിനെ നേരിടും. കൈലിയൻ എംബാപ്പയുടെ റിയൽ മാഡ്രിഡിനൊപ്പം ഉള്ള ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റം ഇന്ന് സാന്റിയാഗോ ബർണർബ്യൂവിൽ നടക്കും. ബയേൺ മ്യൂണിക് സ്വന്തം തട്ടകമായ അലൈൻസ് അരീനയിൽ ക്രൊയേഷ്യൻ ക്ലബ്ബ് ഡൈനാമോ സാഗ്രെബിനെ നേരിടും. മറ്റൊരു മത്സരത്തിൽ, പോർച്ചുഗീസ് ക്ലബ്ബ് സ്പോർട്ടിംഗ് സിപിയും ഫ്രഞ്ച് ക്ലബ്ബ് ലില്ലിയും തമ്മിൽ പോർച്ചുഗലിലെ എസ്റ്റാഡിയോ ജോസ് അൽവലാഡെയിൽ ഏറ്റുമുട്ടും. 

Advertisement

എസി മിലാനും ലിവർപൂളും തമ്മിലുള്ള മത്സരം, യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഒന്നാമത്തെ മാച്ച്ഡേയിലെ ഏറ്റവും ശ്രദ്ധേയകരമായ മത്സരമായി മാറും. ഇറ്റാലിയൻ ശക്തികളും പ്രീമിയർ ലീഗ് വമ്പൻമാരും തമ്മിലുള്ള മത്സരത്തിന്, മിലാന്റെ ഹോം ഗ്രൗണ്ട് ആയ സാൻ സിറോ വേദിയാകും. യൂറോപ്പ്യൻ ഫുട്ബോൾ പ്രേമികളുടെ ഉറക്കമില്ലാത്ത രാത്രികൾക്കാണ് ഇവിടെ തുടക്കം ആകുന്നത്. UEFA Champions League 2024-25 begins with a bang

Advertisement