കഴിഞ്ഞ 10 വർഷത്തിന് ഇടയിൽ, കേരള ബ്ലാസ്റ്റേഴ്സ് മൂന്ന് ഐഎസ്എൽ ഫൈനൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ ഒരു മേജർ ട്രോഫി ഉയർത്താൻ മഞ്ഞപ്പടക്ക് സാധിച്ചിട്ടില്ല. ഇത് ഒരു പരിധിവരെ ആരാധകരുടെ നീരസത്തിന് കാരണമാവുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങളോട് മറുപടി പറയുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം രാഹുൽ കെ പി. ക്ലബ്ബിനോട് ഇത്രയും കൂറ് പുലർത്തുന്ന ആരാധകർ ഇന്ത്യയിൽ മറ്റൊരു ക്ലബ്ബിനും അവകാശപ്പെടാൻ
ഇല്ല എന്ന് ഉറപ്പിച്ച് പറയുകയാണ് രാഹുൽ. “ക്ലബ്ബിനോട് ഇത്രയും കൂറുപുലർത്തുന്ന ആരാധകർ വേറെയില്ല. വിമർശിച്ചാലും അവർ കളികാണാനും പിന്തുണക്കാനും മടങ്ങി വരും. ട്രോഫി നേടാൻ ആകാത്തതിൽ വിഷമമുണ്ട്. ഫുട്ബോളിനെ സ്നേഹിച്ചാണ് ഞാൻ വളർന്നത്. ആരാധകരുടെ നിരാശ എനിക്കറിയാം. അത് മാറ്റാൻ സാധ്യമായതെല്ലാം ചെയ്യും,” ഒരു മലയാളം മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ രാഹുൽ കെ പി പറഞ്ഞു. ഒരിക്കൽ കേരള ബ്ലാസ്റ്റേഴ്സ് വിടാൻ താൻ താൻ ചിന്തിച്ചിരുന്നു
എന്നും രാഹുൽ പറഞ്ഞു. രാഹുൽ കെ പി കേരള ബ്ലാസ്റ്റേഴ്സ് വിടുന്നു എന്നും, അദ്ദേഹത്തിനായി ഒന്നിലധികം ഐഎസ്എൽ ക്ലബ്ബുകൾ രംഗത്ത് വന്നിരുന്നു എന്നും എല്ലാം ട്രാൻസ്ഫർ ലോകത്ത് നിന്ന് വാർത്തകൾ വന്നിരുന്നു. ഇതിന് ശരിവെക്കുന്നതാണ് രാഹുലിന്റെ മറുപടി എങ്കിലും, താൻ അന്നേരം കൈക്കൊണ്ട തീരുമാനം രാഹുൽ തുറന്നു പറഞ്ഞു. “മൂന്ന് ഫൈനൽ കളിച്ചിട്ടും ട്രോഫി ഇല്ലാത്തതിൽ ഞങ്ങൾ നിരാശരാണ്. ഇടക്കാലത്ത് ക്ലബ്ബ് വിടണമോ എന്ന ആശയക്കുഴപ്പമുണ്ടായിരുന്നു. ഞാനൊരു മലയാളിയാണ്! ഈ ടീമിനായി ഒരു ട്രോഫി നേടാതെ എങ്ങനെ പോകും!,” രാഹുൽ പറഞ്ഞു. അതോടൊപ്പം,
Rahul KP 🗣️ “When Sahal Abdul Samad left, I felt great sadness. Sahl was a close friend who shared even personal. Then, Prashanthetan (K. Prashanth) was also very close.” @manoramaonline #KBFC pic.twitter.com/bJNZ4oBpja
— KBFC XTRA (@kbfcxtra) September 13, 2024
കഴിഞ്ഞ കാലങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് വിട്ട മലയാളി താരങ്ങളെക്കുറിച്ചും രാഹുൽ സംസാരിച്ചു. “സഹൽ അബ്ദുൽ സമദ് പോയപ്പോൾ എനിക്ക് വല്ലാത്ത സങ്കടം തോന്നി. വ്യക്തിപരമായ കാര്യങ്ങൾ പോലും പങ്കുവെക്കുന്ന അടുത്ത സുഹൃത്തായിരുന്നു സഹൽ. പിന്നെ, പ്രശാന്തേട്ടനും (കെ പ്രശാന്ത്) നല്ല അടുപ്പം ആയിരുന്നു,” രാഹുൽ കെപി കൂട്ടിച്ചേർത്തു. കേരള ബ്ലാസ്റ്റേഴ്സ് വിട്ട സഹൽ അബ്ദുൽ സമദ് നിലവിൽ മോഹൻ ബഗാന്റെ താരമാണ്. പ്രശാന്ത് ഐലീഗ് ക്ലബ്ബായ ഇന്റർ കാശിയുടെ ഭാഗമാണ്. Rahul KP reveals thoughts on leaving Kerala Blasters