UEFA Champions League PSG edge Girona, Dortmund thrash Club Brugge, Manchester City - Inter Milan settle for goalless draw

മാച്ച് ഹൈലൈറ്റ്സ്: മാഞ്ചസ്റ്റർ സിറ്റിയെ പിടിച്ചുകെട്ടി ഇന്റർ മിലാൻ, ഡോർട്മുണ്ട്, പിഎസ്ജി ടീമുകൾക്ക് വിജയം

Advertisement

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ കഴിഞ്ഞ രാത്രി പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി, ഫ്രഞ്ച് ഭീമന്മാരായ പിഎസ്ജി, ഇറ്റാലിയൻ ശക്തികളായ ഇന്റർ മിലാൻ തുടങ്ങിയ ടീമുകൾ കളത്തിൽ ഇറങ്ങി. ഇന്നലെ രാത്രി ആദ്യം നടന്ന ബോലോഗ്ന – ഷാക്തർ ഡോണെട്സ്ക് മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. അതേസമയം, ഓസ്ട്രിയൻ ടീമായ ആർബി സാൽസ്ബർഗിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ചെക് ക്ലബ്‌ സ്പാർടാ പ്രാഹ പരാജയപ്പെടുത്തി. 

Advertisement

സ്പാനിഷ് ക്ലബ്ബ് ജിറോണക്ക് എതിരായ മത്സരത്തിൽ, അവസാന മിനിറ്റിലെ ജിറോണ ഗോൾകീപ്പർ പൗലോ ഗസ്സനിഗയുടെ പിഴവിലൂടെ വന്ന ഗോളിന്റെ ബലത്തിൽ ആണ് പിഎസ്ജി വിജയം സ്വന്തമാക്കിയത്. മറ്റൊരു മത്സരത്തിൽ ക്ലബ്‌ ബ്രൂഗിനെ ജർമ്മൻ ശക്തികളായ ബൊറൂസിയ ഡോർട്ട്മുണ്ട് 3-0 ത്തിന് പരാജയപ്പെടുത്തി. ജാമി ബൈനൊ-ഗിറ്റൻസ് ഇരട്ട ഗോളുകൾ നേടിയപ്പോൾ, കളിയുടെ ഇഞ്ചുറി മിനിറ്റിൽ സെർഹൗ ഗൈറസി ഡോർട്ട്മുണ്ടിന് വേണ്ടി മൂന്നാമത്തെ ഗോളും സ്കോർ ചെയ്തു. 

Advertisement

അതേസമയം, കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിനെ ഓർമ്മിപ്പിക്കുന്ന മത്സരമായ മാഞ്ചസ്റ്റർ സിറ്റി – ഇന്റർ മിലാൻ പോരാട്ടം ഗോൾ രഹിത സമനിലയിൽ കലാശിച്ചു. ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, ഇരു ടീമുകളും നിരവധി ഗോൾ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും, അവ സ്കോർ ആയി കൺവേർട്ട് ചെയ്യാൻ ഇരു വിഭാഗത്തിനും സാധിച്ചില്ല. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ സ്ലോവേക്യൻ ക്ലബ് ആയ സ്ലോവൻ ബ്രാടിസ്ലാവയെ സ്കോട്ടിഷ് ക്ലബ്ബ് സെൽറ്റിക് പരാജയപ്പെടുത്തി. ഗോൾ മഴ കണ്ട മത്സരത്തിൽ, 

Advertisement

5-1 നാണ് സെൽറ്റിക് വിജയം നേടിയത്. സെൽറ്റിക് പാർക്കിൽ നടന്ന മത്സരത്തിൽ ഹോം ടീമിന് വേണ്ടി, ലിയാം സ്കെയിൽസ്, ക്യോഗൊ ഫുറുഹാസി, ആർനെ എയ്ഞ്ചൽസ്, ഡേയ്സൺ മയിദ, ആദം ഇദാഹ് എന്നിവരാണ് ഗോളുകൾ നേടിയത്. കെവിൻ വിമ്മർ സന്ദർശകർക്ക് വേണ്ടി ആശ്വാസ ഗോൾ കണ്ടെത്തി. യുവേഫ ചാമ്പ്യൻസ് ലീഗിൽ, ബാഴ്സലോണ, ആഴ്സനൽ, അറ്റ്ലറ്റിക്കോ മാഡ്രിഡ് ഉൾപ്പെടെയുള്ള സൂപ്പർ ടീമുകൾ ഇന്ന് കളത്തിൽ ഇറങ്ങും. UEFA Champions League: PSG edge Girona, Dortmund thrash Club Brugge, Manchester City – Inter Milan settle for goalless draw

Advertisement