Top 5 Players in Matchweek 1 of ISL Fantasy includes Sandeep Singh of Kerala Blasters

ആദ്യ മാച്ച് വീക്കിലെ മികച്ച 5 താരങ്ങൾ, കേരള ബ്ലാസ്റ്റേഴ്സിൻ്റെ സന്ദീപ് സിംഗ് ഉൾപ്പെടുന്നു

Advertisement

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024/25 സീസൺ രണ്ടാമത്തെ മാച്ച് വീക്കിന് ഇന്ന് തുടക്കം ആവുകയാണ്. ഹൈദരാബാദ് എഫ്സി ഒഴികെ എല്ലാ ടീമുകളും ആദ്യ ആഴ്ചയിൽ ഓരോ മത്സരം വീതം കളിച്ചു. ഈ മത്സരങ്ങളെ അടിസ്ഥാനപ്പെടുത്തി ഓരോ കളിക്കാരുടെയും പ്രകടനം വിലയിരുത്തുമ്പോൾ, ആദ്യ അഞ്ച് മികച്ച കളിക്കാരുടെ പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്സ് താരവും ഉൾപ്പെടുന്നു. ഐഎസ്എൽ ഫാന്റസി പോയിന്റ് അടിസ്ഥാനമാക്കി 

Advertisement

ഔദ്യോഗിക വെബ്സൈറ്റ് പ്രസിദ്ധീകരിച്ച ടോപ് 5 കളിക്കാരിൽ രണ്ട് ഇന്ത്യൻ താരങ്ങൾ ഉൾപ്പെടുന്നു. ഇക്കൂട്ടത്തിൽ ഒന്നാം സ്ഥാനത്ത് 12 പോയിന്റുമായി ചെന്നൈയിൻ എഫ്സിയുടെ ഫാറൂഖ് ചൗധരി ആണ് ഇടം നേടിയിരിക്കുന്നത്. ഒഡിഷക്കെതിരായ മത്സരത്തിൽ രണ്ട് ഗോളുകൾ ആണ് ഫാറൂഖ് സ്കോർ ചെയ്തത്. അതെ മത്സരത്തിൽ ഒരു അസിസ്റ്റ് ഉൾപ്പെടെ മികച്ച പ്രകടനം നടത്തിയ, ഒഡിഷ മിഡ്‌ഫീൽഡർ ഹ്യൂഗൊ ബൗമസ് 10 ഐഎസ്എൽ ഫാന്റസി പോയിന്റുകളുമായി മികച്ച താരങ്ങളിൽ രണ്ടാമനായി. 

Advertisement

ആവേശകരമായ ഐഎസ്എൽ ഉദ്ഘാടന മത്സരത്തിൽ, മോഹൻ ബഗാനെതിരെ ഗോൾ സ്കോർ ചെയ്ത മുംബൈ സിറ്റി ഡിഫൻഡർ ടിരി ആണ് ഈ പട്ടികയിൽ മൂന്നാമൻ. മത്സരത്തിൽ ആദ്യം ഒരു സെൽഫ് ഗോൾ വഴങ്ങിയ സ്പാനിഷ് ഡിഫൻഡർ, പിന്നീട് തന്റെ ടീമിന് വേണ്ടി നിർണ്ണായക ഗോൾ നേടുകയും ചെയ്തു. 9 പോയിന്റ് ഉള്ള ടിരിക്കൊപ്പം അതെ മത്സരത്തിൽ മോഹൻ ബഗാന് വേണ്ടി ഗോൾ നേടിയ ഐഎസ്എൽ അരങ്ങേറ്റക്കാരനായ സ്പാനിഷ് ഡിഫൻഡർ ആൽബർട്ടോ റോഡ്രിഗസും മൂന്നാം സ്ഥാനം പങ്കിടുന്നു. 

Advertisement

ആദ്യ മത്സരത്തിൽ പഞ്ചാബിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടെങ്കിലും, മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ബ്ലാസ്റ്റേഴ്സ് ഡിഫൻഡർ സന്ദീപ് സിംഗ് ആണ് ഐഎസ്എൽ ഫാന്റസി ടോപ് 5 കളിക്കാരിൽ അഞ്ചാമൻ. 8 പോയിന്റ് ആണ് അദ്ദേഹം നേടിയത്. ആദ്യ മത്സരത്തിലെ മികച്ച പ്രകടനം ആണ് ഈ താരങ്ങളെ മറ്റു കളിക്കാരിൽ നിന്ന് മുൻപന്തിയിൽ എത്തിച്ചിരിക്കുന്നത്. ഇനിയും ഒരുപാട് മത്സരങ്ങൾ ശേഷിക്കുന്നതിനാൽ, സന്ദീപ് സിംഗ് ഉൾപ്പെടെയുള്ള കളിക്കാരിൽ അവരുടെ ടീമുകൾ വലിയ പ്രതീക്ഷകൾ അർപ്പിക്കുന്നു. Top 5 Players in Matchweek 1 of ISL Fantasy includes Sandeep Singh of Kerala Blasters

Advertisement