ഈസ്റ്റ് ബംഗാളിനെതിരെ തകർപ്പൻ വിജയം നേടി കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ 2024/25 സീസണിൽ അവരുടെ പോയിന്റ് ഓപ്പൺ ചെയ്തിരിക്കുകയാണ്. കൊച്ചിയിൽ നടന്ന മത്സരത്തിൽ ആദ്യം ഒരു ഗോളിന് പിന്നിട്ട് നിൽക്കുകയും, പിന്നീട് രണ്ട് ഗോളുകൾ സ്കോർ ചെയ്ത് മത്സരത്തിലേക്ക് തിരികെ വരുകയും കേരള ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പിക്കുകയും ആയിരുന്നു. ഈ വിജയത്തോടെ, കേരള ബ്ലാസ്റ്റേഴ്സ് സീസണിലെ തങ്ങളുടെ ആദ്യ
വിജയം രേഖപ്പെടുത്തിയിരിക്കുന്നു. മലയാളി താരം ആയ വിഷ്ണു ആണ് ഈസ്റ്റ് ബംഗാളിന് വേണ്ടി മത്സരത്തിൽ ആദ്യം ഗോൾ നേടിയത്. എന്നാൽ, ഈസ്റ്റ് ബംഗാളിന്റെ ലീഡിലൂടെ ശബ്ദം അടഞ്ഞുപോയ കല്ലൂരിലെ മഞ്ഞപ്പടയുടെ ആരാധക കൂട്ടത്തിന് ആർപ്പുവിളിച്ച് തിരിച്ചെത്താൻ നാല് മിനിറ്റുകൾ മാത്രം മതിയായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ മൊറോക്കൻ താരം നോഹ സദോയ് ആണ് ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോൾ കണ്ടെത്തിയത്. തുടർന്ന്, കേരള ബ്ലാസ്റ്റേഴ്സ് തുടർച്ചയായി ആക്രമണങ്ങൾ നടത്തുകയും
ഒടുവിൽ മത്സരം സമയം അവസാനത്തിലേക്ക് അടുക്കുന്ന വേളയിൽ വിജയ് ഗോൾ നേടുകയും ചെയ്തു. പകരക്കാരനായി മൈതാനത്ത് എത്തിയ ക്വാമി പെപ്രയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോൾ നേടിയത്. അതേസമയം, മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മുഴുവൻ സമയം കളിക്കുകയും ഒരു സ്കോർ ചെയ്യുകയും ചെയ്ത നോഹ സദോയിയെ ആണ്. കളിയുടെ തുടക്കം മുതൽ മികച്ച രീതിയിൽ കളിച്ച നോഹ, നിരവധി അവസരങ്ങൾ സൃഷ്ടിക്കുകയും
🎥| Noah Sadaoui’s GOAL 🥵
— Blasters Zone (@BlastersZone) September 22, 2024
pic.twitter.com/UUrJl3fRwi
ഗോൾ നേടാൻ പലകുറി ശ്രമിക്കുകയും ചെയ്തു. ഒടുവിൽ കേരള ബ്ലാസ്റ്റേഴ്സിനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന ഗോൾ അദ്ദേഹം നേടുകയും ചെയ്തു. കേരള ബ്ലാസ്റ്റേഴ്സിലേക്ക് ഈ സീസണിൽ എത്തിയ നോഹയുടെ ആദ്യ ഐഎസ്എൽ ഗോൾ കൂടിയാണ് ഇന്ന് അദ്ദേഹം നേടിയത്. ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിനൊപ്പം, പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം നോഹ നേടിയത്, താരത്തിലുള്ള ടീമിന്റെയും ആരാധകരുടെയും ആത്മവിശ്വാസവും പ്രതീക്ഷയും വർദ്ധിപ്പിക്കുന്നു. ആരാധകർക്ക് കടന്നു വരാം. Noah Sadaoui selected as Player Of The Match Kerala Blasters vs East Bengal