കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ 2024/25 സീസണിലെ ആദ്യ ജയം രേഖപ്പെടുത്തിയപ്പോൾ, ടീമിന്റെ രണ്ട് ഗോളുകളെ സംബന്ധിച്ച് ആണ് ഏറ്റവും കൂടുതൽ ആരാധകർക്കിടയിൽ ചർച്ച ചെയ്യപ്പെടുന്നത്. ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളായ നോഹ സദോയിയും ക്വാമി പെപ്രയും ആണ് ഈസ്റ്റ് ബംഗാളിന് എതിരെ കൊച്ചിയിൽ ഗോളുകൾ സ്കോർ ചെയ്തത്. എന്നാൽ, മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത കളിക്കാരുടെ ലിസ്റ്റ് പരിശോധിച്ചാൽ അതിൽ മുൻപന്തിയിൽ
നിൽക്കുന്ന പേരുകളിൽ ഒന്ന് പ്രീതം കോട്ടലിന്റെത് ആണ്. മിലോസ് ഡ്രിൻസിക്കിനൊപ്പം സെന്റർ ബാക്ക് പൊസിഷനിൽ മുഴുവൻ സമയവും കളിച്ച പ്രീതം കോട്ടൽ, മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ചു. കണക്കുകൾ പരിശോധിച്ചാൽ, 4 ഇന്റർസെപ്ഷനുകൾ, 3 ക്ലിയറൻസ്, ഒരു റിക്കവറി, ഒരു ഹെഡഡ് ക്ലിയറൻസ് എന്നിങ്ങനെയാണ് പ്രീതം കോട്ടലിന്റെ ഡിഫൻസിലെ സംഭാവനകൾ. ഇതിന് പുറമെ മുന്നേറ്റത്തിലും
പ്രീതം കോട്ടൽ തന്റെ സാന്നിധ്യം കൃത്യമായി അറിയിച്ചു. 5 കൃത്യമായ ലോങ്ങ് ബോളുകളും, ഫൈനൽ തേർഡിലേക്ക് രണ്ട് പാസുകളും പ്രീതം കോട്ടൽ നൽകി. കൊച്ചിയിൽ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് സീസണിലെ ആദ്യ വിജയം നേടിയപ്പോൾ, അതിന് ചുക്കാൻ പിടിച്ചവരിൽ മുൻ നിരയിലാണ് ഈ ഇന്ത്യൻ സീനിയർ താരത്തിന്റെ സാന്നിധ്യം. ഇത് കൂടാതെ, ഈസ്റ്റ് ബംഗാളിന് എതിരെ കേരള ബ്ലാസ്റ്റേഴ്സ് വിജയം നേടിയപ്പോൾ, പ്രീതം കോട്ടലിന്റെ പേരിൽ കൗതുകകരമായ ഒരു നാഴികക്കല്ലു കൂടി ചേർക്കപ്പെട്ടു.
📊 Pritam Kotal against East Bengal 👇
— KBFC XTRA (@kbfcxtra) September 22, 2024
Interception: 4
Clearance: 3
Headed Clearance: 1
Recoveries: 1
Accurate Long Balls: 5
Passes into Final Third: 2#KBFC pic.twitter.com/wtizQA2ZMr
കൊച്ചിയിൽ നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയതോടെ, ഈസ്റ്റ് ബംഗാളിന് എതിരെ കളിച്ച എല്ലാ ഐഎസ്എൽ മത്സരങ്ങളിലും പ്രീതം കോട്ടൽ ഭാഗമായ ടീം വിജയിച്ചതായി ചരിത്രം വിളിച്ചു പറയുന്നു. ഏറ്റവും ഒടുവിലെ ജയത്തോടെ, പ്രീതം കോട്ടൽ ഐഎസ്എല്ലിൽ ഈസ്റ്റ് ബംഗാളിനെതിരെ കളിച്ച 8 മത്സരങ്ങളിലും അദ്ദേഹത്തിന്റെ ടീം വിജയിച്ചിരിക്കുന്നു. അതേസമയം, നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരെയുള്ള ഒൻപത് വിജയങ്ങളാണ് പ്രീതം കോട്ടലിന്റെ ഈ ലിസ്റ്റിൽ മുൻപിൽ ഉള്ളത്. Pritam Kotal shines as Kerala Blasters register first ISL win