Adrian Luna return update coach Mikael Stahre clarifies

അടുത്ത മത്സരത്തിലെ അഡ്രിയാൻ ലൂണയുടെ ലഭ്യതയെ കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റെ പ്രതികരണം

Advertisement

കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ 2024/25 സീസണിൽ പോയിന്റ് ടേബിൾ അക്കൗണ്ട് ഓപ്പൺ ചെയ്തെങ്കിലും, കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡുമായി ബന്ധപ്പെട്ട് ഒരു ആശങ്ക ഇപ്പോഴും ആരാധകർക്കിടയിൽ തുടരുകയാണ്. ഇതുവരെ കഴിഞ്ഞ രണ്ട് മത്സരങ്ങളും ഹോം ഗ്രൗണ്ട് ആയ കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ആണ് നടന്നത്. ആദ്യ മത്സരത്തിൽ പഞ്ചാബിനെതിരെ പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ്, ഈസ്റ്റ് ബംഗാളിന് എതിരെ നടന്ന

Advertisement

രണ്ടാമത്തെ മത്സരത്തിൽ വിജയം നേടിയിരുന്നു. എന്നാൽ ഈ രണ്ട് മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ കളിച്ചില്ല. ഇതിന് പിന്നാലെ അദ്ദേഹത്തിന് പരിക്ക് ഏറ്റതാണോ എന്ന ആശങ്ക ആരാധകർക്കിടയിൽ പ്രചരിച്ചു. എന്നാൽ ലൂണക്ക് പരിക്ക് ഏറ്റിട്ടില്ല എന്നും, അദ്ദേഹത്തിന് പനി ബാധിച്ചിരിക്കുകയാണ് എന്നും പരിശീലകൻ മിഖായേൽ സ്റ്റാഹ്രെ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ഇപ്പോൾ അദ്ദേഹത്തിന്റെ മടങ്ങിവരവുമായി ബന്ധപ്പെട്ട ഒരു അപ്ഡേറ്റ് പരിശീലകൻ പങ്കുവെച്ചിരിക്കുകയാണ്.

Advertisement

ഈസ്റ്റ്‌ ബംഗാളിനെതിരെ നടന്ന മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട പരിശീലകൻ, ലൂണക്ക്‌ രണ്ടാമത്തെ മത്സരം നഷ്ടമാകും എന്ന് മാത്രമാണ് പറഞ്ഞത്. എന്നാൽ മത്സരശേഷം വീണ്ടും മാധ്യമങ്ങളെ കണ്ടപ്പോൾ, ലൂണയുടെ മടങ്ങിവരവ് എന്നാകും എന്ന കാര്യത്തിൽ തനിക്ക് ഉറപ്പു പറയാൻ സാധിക്കില്ല എന്ന തന്റെ മുന്നിലുള്ള അനിശ്ചിതത്വം ആണ് പരിശീലകൻ പങ്കുവെച്ചത്. “അടുത്ത മത്സരത്തിനുള്ള (നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ) ലൂണയുടെ ലഭ്യതയെ കുറിച്ച് എനിക്ക് ഇപ്പോൾ നിങ്ങളോട് പറയാനാവില്ല.

Advertisement

പക്ഷെ ഞങ്ങൾക്ക് അദ്ദേഹത്തെ ഉടൻ കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു, പക്ഷേ അദ്ദേഹം അടുത്ത ആഴ്ച കളിക്കും എന്ന് എനിക്ക് ഇപ്പോൾ ഉറപ്പു നൽകാൻ കഴിയില്ല,” ഈസ്റ്റ് ബംഗാളിന് എതിരായ വിജയത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ വ്യക്തമാക്കി. അതേസമയം, അഡ്രിയാൻ ലൂണക്ക്‌ ഡെങ്കി ബാധിച്ചിരിക്കുകയാണ് എന്ന് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐഎം വിജയൻ മാധ്യമങ്ങളോട് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ പൂർണ്ണ ആരോഗ്യവാനായി ഉടൻ ടീമിൽ തിരിച്ചെത്തട്ടെ എന്നാണ് ആരാധകരുടെ പ്രാർത്ഥന. Adrian Luna return update coach Mikael Stahre clarifies

Advertisement