Mohun Bagan Super Giant clinches a win against NorthEast United at the Salt Lake Stadium

മോഹൻ ബഗാൻ്റെ അതിശയകരമായ തിരിച്ചുവരവ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്തു

Advertisement

ഇന്ത്യൻ സൂപ്പർ ലീഗിൽ വീണ്ടും ഒരു ആവേശകരമായ മത്സരത്തിന് സാൾട്ട് ലേക്ക് സ്റ്റേഡിയം വേദിയായി. മത്സരത്തിന്റെ അവസാന മിനിറ്റിൽ ഗോൾ നേടി വിജയിക്കുന്നതും, ആദ്യം പിറകിൽ നിന്ന ശേഷം പിന്നീട് തിരിച്ചുവരവ് നടത്തി വിജയിക്കുന്നതും ഈ സീസണിൽ ഇപ്പോൾ ഒരു സ്ഥിരം കാഴ്ച ആയിരിക്കുകയാണ്. സമാനമായി രണ്ട് തവണ മത്സരത്തിൽ പിറകിലായിട്ടും, നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ അവസാന നിമിഷം ഗോൾ കണ്ടെത്തി 

Advertisement

മോഹൻ ഭഗവാൻ ഈ സീസണിലെ അവരുടെ ആദ്യ വിജയം രേഖപ്പെടുത്തിയിരിക്കുകയാണ്. മോഹൻ ബഗാന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ, കളിയുടെ തുടക്കം തന്നെ അതിഥികൾ ഗോൾ നേടി. കളിയുടെ 4-ാം മിനിറ്റിൽ മുഹമ്മദ് അലി ബമാമർ ആണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി ഗോൾ കണ്ടെത്തിയത്. എന്നാൽ ഈ ലീഡിന് അധികം ദീർഘായുസ്സ് ഉണ്ടായില്ല. കളിയുടെ 10-ാം മിനിറ്റിൽ ഡിഫൻഡർ ദിപേന്ഡു ബിസ്വാസിലൂടെ മോഹൻ ബഗാൻ സമനില ഗോൾ കണ്ടെത്തി. 

Advertisement

എന്നാൽ, 24-ാം മിനിറ്റിൽ അലായിദ്ധീൻ അജാറൈ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ വീണ്ടും മുന്നിൽ എത്തിച്ചു. കളിയുടെ ആദ്യ പകുതിയിൽ ലീഡ് നിലനിർത്തിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, മത്സരത്തിന്റെ രണ്ടാം പകുതിയിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അതേസമയം ഗോൾ മടക്കാൻ മോഹൻ ബഗാനും തീവ്ര ശ്രമങ്ങൾ തുടർന്നു. ഇതിന്റെ ഫലമായി 61-ാം മിനിറ്റിൽ മോഹൻ ബഗാൻ ക്യാപ്റ്റൻ സുഭാഷിഷ് ബോസ് തന്റെ ടീമിനെ വീണ്ടും സമനിലയും എത്തിച്ചു. 

Advertisement

മത്സരം സമനിലയിലേക്ക് നീങ്ങും എന്ന് തോന്നിപ്പിച്ച വേളയിൽ, പകരക്കാരനായി മൈതാനത്ത് എത്തിയ മോഹൻ ബഗാന്റെ ഓസ്ട്രേലിയൻ ഫോർവേഡ് ജയ്സൺ കമ്മിങ്സ് ആതിഥേയർക്ക് വിജയം ഉറപ്പാക്കുന്ന ഗോൾ സമ്മാനിച്ചു. കളിയുടെ 87-ാം മിനിറ്റിൽ പിറന്ന ഗോളിന് മറുപടി നൽകാൻ പിന്നീട് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സാധിച്ചില്ല. ഇതോടെ മുഴുവൻ സമയം അവസാനിച്ചപ്പോൾ, മോഹൻ ബഗാൻ 3-2 ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്നെ പരാജയപ്പെടുത്തി. Mohun Bagan Super Giant clinches a win against NorthEast United at the Salt Lake Stadium

Advertisement