മറ്റു ഐഎസ്എൽ ടീമുകളെ സംബന്ധിച്ച് നോക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് എല്ലായിപ്പോഴും അഹങ്കരിക്കുന്നത് അവരുടെ ആരാധക പിന്തുണയുടെ പേരിലാണ്. ഇതുവരെ ഒരു ട്രോഫി കേരള ബ്ലാസ്റ്റേഴ്സിന് നേടാൻ സാധിച്ചില്ലെങ്കിലും, ഇന്നും വലിയ ആരാധക പിന്തുണയാണ് ക്ലബ്ബിന് ലഭിക്കുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്, അടുത്തിടെ നടന്ന ഈസ്റ്റ് ബംഗാളിന് എതിരായ ഹോം മത്സരം. 25000-ത്തോളം കാണികളാണ് ഈ മത്സരം വീക്ഷിക്കാൻ
കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ എത്തിച്ചേർന്നത്. ഇത് ഈ ഐഎസ്എൽ സീസണിലെ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന അറ്റൻഡൻസ് കൂടിയാണ്. ഇത്തവണ തടിച്ചുകൂടിയ ആരാധക വൃന്ദത്തെ കേരള ബ്ലാസ്റ്റേഴ്സ് നിരാശരാക്കിയില്ല. ഈസ്റ്റ് ബംഗാളിനെതിരെ 2-1 ന്റെ വിജയം ആതിഥേയർ നേടി. മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ നേടിയത് മൊറോക്കൻ ഫോർവേഡ് നോഹ സദോയ് ആണ്. നോഹ നേടിയ ഈ ഗോൾ, കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടിലെ ആധിപത്യം
കൂടുതൽ വിളിച്ചോതുന്നതാണ്. നോഹ ഗോൾ നേടിയതോടെ, ഹോം ഗ്രൗണ്ടിൽ തുടർച്ചയായ പതിമൂന്നാം മത്സരത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് സ്കോർ ചെയ്തിരിക്കുന്നത്. ഏറ്റവും ഒടുവിൽ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന 13 മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് സ്കോർ ചെയ്തിരിക്കുന്നു എന്നത് ശ്രദ്ധേയമായ കണക്കാണ്. ഈ സീസണിൽ തന്നെ ഇതുവരെ രണ്ട് ഐഎസ്എൽ മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സ് കളിച്ചത്. രണ്ടും ഹോം മത്സരങ്ങൾ ആയിരുന്നു, ആദ്യം മത്സരത്തിൽ പഞ്ചാബിനെതിരെ പരാജയപ്പെട്ടിരുന്നെങ്കിലും
G⚽als Own Country ⚡
— Indian Super League (@IndSuperLeague) September 22, 2024
This is @KeralaBlasters’ longest such streak in the #ISL 👏#KBFCEBFC #LetsFootball #KeralaBlasters pic.twitter.com/EldowC8ODV
ആ മത്സരത്തിലും ബ്ലാസ്റ്റേഴ്സ് ഒരു ഗോൾ സ്കോർ ചെയ്തിരുന്നു. ഇത് കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരത്തെ എത്രമാത്രം ഹോം ഗ്രൗണ്ടും അവിടെ എത്തിച്ചേരുന്ന ആരാധകരും സ്വാധീനിക്കുന്നു എന്നതിന്റെ തെളിവു കൂടിയാണ്. കേരള ബ്ലാസ്റ്റേഴ്സ് എല്ലായ്പ്പോഴും തങ്ങളുടെ ആരാധകരെ ‘12th Man’ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ഈ മഞ്ഞപ്പടയുടെ വീര്യം തന്നെയാണ് മൈതാനത്ത് പ്രതിഫലിക്കുന്നത് എന്ന് നമുക്ക് മനസ്സിലാക്കാം. ആരാധകരുടെ പിന്തുണ തങ്ങളുടെ പ്രകടനത്തെ സ്വാധീനിക്കുന്നുണ്ട് എന്ന് പരിശീലകൻ മിഖായേൽ സ്റ്റാഹ്രെയും കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. Kerala Blasters 13 consecutive home matches with a goal