Jesus Jimenez Ecstatic After First ISL Win with Kerala Blasters

കന്നി ഐഎസ്എൽ വിജയത്തിന് ശേഷം പ്രതികരിച്ച് കേരള ബ്ലാസ്റ്റേഴ്സിൻ്റെ ജീസസ് ജിമെനെസ്

Advertisement

കഴിഞ്ഞ ഞായറാഴ്ച കൊച്ചിയിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയപ്പോൾ, അത് ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിജയം മാത്രമല്ല, മറിച്ച് കേരള ബ്ലാസ്റ്റേഴ്സ് താരം ജീസസ് ജിമിനസിന്റെ കരിയറിലെ ആദ്യ ഐഎസ്എൽ വിജയം ആയി കൂടി രേഖപ്പെടുത്തി. പഞ്ചാബിനെതിരായ ആദ്യ മത്സരത്തിൽ പകരക്കാരനായി ആണ് ജീസസ് ജിമിനസ് മൈതാനത്ത് എത്തിയതെങ്കിൽ, ഈസ്റ്റ് ബംഗാളിന് എതിരായ മത്സരത്തിൽ

Advertisement

ജീസസ് ജിമിനസ് ആദ്യ ഇലവനിൽ ഇടം നേടിയിരുന്നു. തുടർന്ന് കളിയുടെ തുടക്കത്തിൽ തന്നെ ഒരു മികച്ച ഗോൾ അവസരം സൃഷ്ടിക്കുകയും ചെയ്തു. മത്സരത്തിൽ മികച്ച പ്രകടനം തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് സ്ട്രൈക്കർ നടത്തിയത്. നേരത്തെ, പഞ്ചാബിനെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടിയുള്ള അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾ നേടിയ സന്തോഷം ജീസസ് ജിമിനസിന് ഉണ്ടായിരുന്നെങ്കിലും, തന്റെ ടീമിന് വിജയിക്കാൻ സാധിക്കാതെ പോയത്

Advertisement

അദ്ദേഹത്തിന്റെ മത്സര ശേഷമുള്ള സന്തോഷപ്രകടനത്തെ നിയന്ത്രിച്ചിരുന്നു. എന്നാൽ, ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉള്ള തന്റെ ആദ്യ വിജയത്തിന്റെ സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ് ജീസസ് ജിമിനസ്. “ഒരുമിച്ച്, ഞങ്ങൾ ഉയരുന്നു. കഴിഞ്ഞ രാത്രി അവിസ്മരണീയമായിരുന്നു. ഞങ്ങളുടെ ആരാധകർ സ്റ്റേഡിയത്തിന്റെ എല്ലാ കോണിലും നിറഞ്ഞു. ഈ വിജയം ഞങ്ങളുടെത് പോലെ നിങ്ങളുടേതും ആണ്,” ജീസസ് ജിമിനസ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ അഭിസംബോധന ചെയ്ത് തുടങ്ങി. 

Advertisement

“നിങ്ങളുടെ അവിശ്വസനീയമായ പിന്തുണക്കും, ഞങ്ങൾ ഒരിക്കലും തനിച്ചില്ലെന്ന് ഉറപ്പുവരുത്തിയതിനും നന്ദി. ഇതൊരു തുടക്കം മാത്രമാണ്, ഞങ്ങളുടെ വഴിയിൽ വരുന്ന എല്ലാത്തിനും ഞങ്ങൾ തയ്യാറാണ്, എന്നാൽ എല്ലാ ഗെയിമുകളിലും ഞങ്ങൾക്ക് നിങ്ങളെ ആവശ്യമാണ്. ഒരുമിച്ച് നമ്മൾ കൂടുതൽ ശക്തരാണ്. നമുക്ക് ഈ സ്വപ്നം കെട്ടിപ്പടുക്കുന്നത് തുടരാം, നമുക്ക് മുന്നേറാം കേരള ബ്ലാസ്റ്റേഴ്സ്!” ജീസസ് ജിമിനസ് തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ കുറിച്ചു. Jesus Jimenez Ecstatic After First ISL Win with Kerala Blasters

Advertisement