ഐഎസ്എൽ ടീം ഓഫ് ദ വീക്ക്: രണ്ടാം വാരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് – മലയാളി സാന്നിധ്യം

ഇന്ത്യൻ സൂപ്പർ ലീഗ് 2024/25 സീസണിലെ രണ്ടാമത്തെ മാച്ച് വീക്കും അവസാനിച്ചിരിക്കുകയാണ്. ഇന്ന് (സെപ്റ്റംബർ 25) മുതൽ മൂന്നാം റൗണ്ട് മത്സരങ്ങൾക്ക് തുടക്കം ആകും. കേരള ബ്ലാസ്റ്റേഴ്സ് സീസണിലെ ആദ്യ വിജയം രേഖപ്പെടുത്തിയതിനാൽ, മാച്ച് വീക്ക് 2 മഞ്ഞപ്പട ആരാധകരെ സംബന്ധിച്ചിടത്തോളം സ്പെഷ്യൽ ആണ്. കേരള ബ്ലാസ്റ്റേഴ്സിന് പുറമേ, ജംഷഡ്പൂർ, ബംഗളൂരു, പഞ്ചാബ്, മോഹൻ ബഗാൻ എന്നീ ടീമുകൾ രണ്ടാം വാരത്തിൽ വിജയം നേടി. 

രണ്ടാം വാരം മികച്ച പ്രകടനം പുറത്തെടുത്ത കളിക്കാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ടീം ഓഫ് ദി വീക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് ഐഎസ്എൽ. ആദ്യ വാരത്തെ ടീം ഓഫ് ദി വീക്കിൽ ഒരു കേരള ബ്ലാസ്റ്റേഴ്സ് താരം പോലും ഉൾപ്പെട്ടിട്ടുണ്ടായിരുന്നില്ല. എന്നാൽ ഇത്തവണ ഒരു കേരള ബ്ലാസ്റ്റേഴ്സ് താരം ടീം ഓഫ് ദി വീക്കിൽ ഇടം പിടിച്ചിരിക്കുന്നു. ഈസ്റ്റ് ബംഗാളിന് എതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ നേടിയ 

നോഹ സദോയിയാണ് മാച്ച് വീക്ക് 2 ടീം ഓഫ് ദി വീക്കിൽ ഇടം നേടിയിരിക്കുന്നത്. നോഹക്ക് ഒപ്പം ടീം ഓഫ് ദി വീക്ക് മിഡ് ഫീൽഡിൽ മുഹമ്മദൻസിന്റെ അലക്സിസ് ഗോമസ്, ജംഷഡ്പൂരിന്റെ ഹാവി ഹെർണാണ്ടസ്, പഞ്ചാബിന്റെ മലയാളി താരം നിഹാൽ സുധീഷ് എന്നിവർ സ്ഥാനം നേടിയിരിക്കുന്നു. പ്രതിരോധ നിരയിൽ മോഹൻ ബഗാന്റെ കഴിഞ്ഞ ആഴ്ചയിലെ ഗോൾ സ്കോറർമാരായ സുഭാഷിഷ് ബോസ്, ദീപേന്തു ബിശ്വാസ് എന്നിവർക്കൊപ്പം ബംഗളൂരുവിന്റെ ഗോൾ സ്കോറർ രാഹുൽ ഭേക്കെ, മുഹമ്മദൻസിന്റെ വൻലാൽ എന്നിവർ ഇടം നേടിയിരിക്കുന്നു. 

ഗോവ ഗോൾകീപ്പർ ലക്ഷ്മികാന്ത് കട്ടിമണി ആണ് ടീം ഓഫ് ദി വീക്കിൽ ഉൾപ്പെട്ടിരിക്കുന്നത്. മുന്നേറ്റത്തിൽ ബംഗളൂരു താരം സുനിൽ ഛേത്രിയും, നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ അലായിദ്ധീൻ അജാരി എന്നിവരാണ് ഇടം നേടിയിരിക്കുന്നത്. സുനിൽ ഛേത്രി ആണ് ഐഎസ്എൽ രണ്ടാം വാരത്തിലെ ടീം ഓഫ് ദി വീക്കിന്റെ ക്യാപ്റ്റൻ. ഐഎസ്എൽ 2024/25 സീസണിന്, ഇന്നത്തെ പഞ്ചാബ് – ഹൈദരാബാദ് മത്സരത്തിലൂടെ തുടക്കമാകും. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് ഈ ആഴ്ചയിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ISL 2024/25 Kerala Blasters star Noah Sadaoui makes matchweek 2 team of the week