Kannur Warriors defeat Malappuram in thrilling Super League Kerala malabar classic

മലബാർ പോരിൽ മലപ്പുറത്തെ കീഴ്‌പ്പെടുത്തി കണ്ണൂർ പോരാളികൾ, സൂപ്പർ ലീഗ് കേരള പോയിന്റ് ടേബിൾ അപ്ഡേറ്റ്

Advertisement

കേരള ഫുട്ബോളിന്റെ ആവേശം വിളിച്ചോതിക്കൊണ്ട് സൂപ്പർ ലീഗ് കേരള പ്രഥമ സീസൺ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം മഞ്ചേരിയിൽ നടന്ന മലബാർ ക്ലാസിക് പോരാട്ടത്തിൽ മലപ്പുറത്തെ പരാജയപ്പെടുത്തി കണ്ണൂർ അവരുടെ അപരാജിത കുതിപ്പ് നിലനിർത്തി. പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, 2-1 നാണ് കണ്ണൂർ വാരിയേഴ്സ് മലപ്പുറത്തെ അവരുടെ നാട്ടിൽ ചെന്ന് തകർത്തത്. മലപ്പുറത്തിന്റെ മത്സരം വീക്ഷിക്കാനായി 

Advertisement

12000-ത്തിലധികം കാണികൾ ആണ് എത്തിച്ചേർന്നത്. എന്നാൽ സ്വന്തം ആരാധകർക്ക് മുന്നിൽ മലബാർ എതിരാളികളോട് കീഴടങ്ങാൻ ആയിരുന്നു മലപ്പുറത്തിന്റെ വിധി. മത്സരത്തിന്റെ ആദ്യപകുതിയിൽ ആണ് ഗോളുകൾ എല്ലാം പിറന്നത്. കളിയുടെ 14-ാം മിനിറ്റിൽ കണ്ണൂരിനായി അവരുടെ ക്യാപ്റ്റൻ അഡ്രിയാൻ സർദിനേറോ ആദ്യ ഗോൾ നേടി. ശേഷം, 31-ാം മിനിറ്റിൽ അസിയർ ഗോമസ് കണ്ണൂരിനായി രണ്ടാമത്തെ ഗോളും നേടി. ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപായി 

Advertisement

41-ാം മിനിറ്റിൽ ഫസലു മലപ്പുറത്തിന്റെ ഗോൾ സ്കോർ ചെയ്തു. രണ്ടാം പകുതിയിൽ തങ്ങൾ തിരിച്ചുവരും എന്ന പ്രതീക്ഷ മലപ്പുറം ആരാധകർക്ക് നൽകിയെങ്കിലും, രണ്ടാം പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താൻ സാധിച്ചില്ല. ഇതോടെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മലപ്പുറത്തെ കണ്ണൂർ പരാജയപ്പെടുത്തി. ഈ ജയത്തോടെ സൂപ്പർ ലീഗ് കേരളയിൽ അപരാജിതരായി തുടരുകയാണ് കണ്ണൂർ വാരിയേഴ്സ് എഫ് സി. 4 കളികളിൽ നിന്ന് രണ്ട് വിജയവും രണ്ട് സമനിലയും സഹിതം 8 പോയിന്റുകളുമായി  

Advertisement

കണ്ണൂർ വാരിയേഴ്സ് ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ, നാല് കളികളിൽ നിന്ന് ഒരു വിജയവും മൂന്നു സമനിലയും സഹിതം 6 പോയിന്റുകൾ ഉള്ള കാലിക്കറ്റ് എഫ്സി ആണ് രണ്ടാം സ്ഥാനത്ത്. മൂന്ന് കളികളിൽ നിന്ന് ഒരു ജയവും രണ്ട് സമനിലയും സഹിതം അഞ്ച് പോയിന്റ്കളുള്ള തിരുവനന്തപുരം കൊമ്പൻസ് എഫ് സി മൂന്നാം സ്ഥാനത്തും, നാല് കളികളിൽ നിന്ന് ഒരു വിജയവും ഒരു സമനിലയും രണ്ട് പരാജയങ്ങളും സഹിതം നാലു പോയിന്റ്കളുള്ള മലപ്പുറം എഫ്സി നാലാം സ്ഥാനത്തും ആണ് നിലവിൽ ഉള്ളത്. ഇതുവരെ ഒരു ജയം പോലും നേടാനാകാത്ത ഫോഴ്സ് കൊച്ചിയും തൃശ്ശൂർ മാജിക്കും യഥാക്രമം അഞ്ചും ആറും സ്ഥാനത്ത് തുടരുന്നു. Kannur Warriors defeat Malappuram in thrilling Super League Kerala malabar classic

Advertisement