കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മിഖായേൽ സ്റ്റാഹ്രെ മുൻ പരിശീലകൻ ഇവാൻ വുകമനോവിക്കിൽ നിന്ന് വ്യത്യസ്തനാകുന്നത് അദ്ദേഹത്തിന്റെ പ്രതികരണങ്ങളിലൂടെയാണ്. മൈതാനത്ത് കളി നടക്കുമ്പോൾ ശാന്തനായി നിലയുറപ്പിക്കാറായിരുന്നു ഇവാൻ ആശാന്റെ പതിവ് എങ്കിൽ, മികച്ച മുന്നേറ്റങ്ങളെ അഭിനന്ദിച്ചും മോശം നീക്കങ്ങളിൽ ദേഷ്യം പ്രകടിപ്പിച്ചും കളിക്കാർക്ക് നിർദ്ദേശങ്ങൾ പകർന്നു നൽകിയും സൈഡ് ലൈനിൽ എപ്പോഴും ഡൈനാമിക് ആയി ആണ്
മിഖായേൽ സ്റ്റാഹ്രെയെ കാണാറുള്ളത്. കൊച്ചിയിൽ നടന്ന ഈസ്റ്റ് ബംഗാളിന് എതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് വിജയിച്ചതിന് ശേഷം, ആരാധകരുടെ ആഘോഷ പ്രകടനത്തിൽ മിഖായേൽ സ്റ്റാഹ്രെ ഭാഗമായതും ശ്രദ്ധേയമായിരുന്നു. ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിൽ കേരളത്തിലെ ആളുകളെ സ്വീഡിഷ് പരിശീലകൻ പറയുന്നത് ഇങ്ങനെ, “ഇവിടെയുള്ള കേരളത്തിലെ ആളുകൾ സൗഹൃദപരമാണ്, ആരാധകർ തികച്ചും അതിശയകരമാണ്.
എല്ലാവരും ടീമിനോട് ഇത്രമാത്രം പ്രതിബദ്ധതയുള്ള മറ്റൊരു സ്ഥലത്ത് ഞാൻ ഒരിക്കലും പോയിട്ടില്ല, ഇത് സാധാരണമല്ല, എല്ലാവരും എന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരു അംഗമാണ് എന്ന രീതിയിൽ തിരിച്ചറിയുന്നു, ഞാൻ മാളിൽ പോയാലും ഈ സാഹചര്യത്തെ അഭിമുഖീകരിക്കുന്നു.” കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സ്നേഹത്തെയും സൗഹാർദത്തെയും ആണ് മിഖായേൽ സ്റ്റാഹ്രെ വിശേഷിപ്പിച്ചത്. ടീമിലെ നിങ്ങളുടെ പ്രിയപ്പെട്ട കളിക്കാരൻ ആരാണ്? എന്ന ചോദ്യം അഭിമുഖ കർത്താവ് മിഖായേൽ സ്റ്റാഹ്രെയോട് ചോദിക്കുകയുണ്ടായി.
Question: Who is your favourite player in the squad ?
— KBFC XTRA (@kbfcxtra) September 28, 2024
Mikael Stahre 🗣️ “I like all the good players, so all players who are good are my favourites” @xpresskerala #KBFC pic.twitter.com/GyHd5266Z6
എന്നാൽ, ഇതിന് വിവേകത്തോടുകൂടിയ മറുപടിയാണ് പരിശീലകൻ നൽകിയത്. “എല്ലാ നല്ല കളിക്കാരെയും ഞാൻ ഇഷ്ടപ്പെടുന്നു, അതിനാൽ നല്ല എല്ലാ കളിക്കാരും എന്റെ പ്രിയപ്പെട്ടവരാണ്,” മിഖായേൽ സ്റ്റാഹ്രെ വ്യക്തമാക്കി. തന്റെ കളിക്കാരി താൻ വിവേചനം കാണിക്കില്ല എന്നും, കളിക്കാരെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് പരിഗണിക്കുന്നത് എന്നും ആണ് മിഖായേൽ സ്റ്റാഹ്രെയുടെ സ്വരത്തിൽ പ്രകടമാകുന്നത്. Mikael Stahre opens up on Kerala Blasters fans and favorite player