North East United coach talks on Kerala Blasters clash

“ഇന്ന് തന്ത്രപരമായ പോരാട്ടം” കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ ഏറ്റുമുട്ടലിനെ കുറിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കോച്ച്

Advertisement

മുൻ സീസണുകളെ അപേക്ഷിച്ച് ഇത്തവണ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മികച്ച നിലവാരത്തോടെ ആണ് സീസൺ ആരംഭിച്ചിരിക്കുന്നത്. ഡ്യുറണ്ട് കപ്പ് 2024 ഉയർത്തി തങ്ങളുടെ കിരീട വരൾച്ചക്ക് അന്ത്യം കുറിച്ച്, ഐഎസ്എൽ 2024/25 സീസൺ ആരംഭിച്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, സീസണിലെ ആദ്യ മത്സരത്തിൽ മുഹമ്മദൻസിനെതിരെ വിജയം നേടി. എവേ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വിജയിച്ചത്. 

Advertisement

ശേഷം, മോഹൻ ബഗാനെതിരെ കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ 3-2 എന്ന സ്കോർ ലൈനിൽ പരാജയപ്പെട്ടു. എന്നിരുന്നാലും മികച്ച പോരാട്ടം ആണ് വടക്ക് കിഴക്കൻ ടീം കാഴ്ചവച്ചത്. ഇപ്പോൾ, ഇന്ന് സെപ്റ്റംബർ 29 ഞായറാഴ്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കേരള ബ്ലാസ്റ്റേഴ്സിനെ നേരിടാൻ ഒരുങ്ങുകയാണ്. സീസണിലെ ആദ്യ ഹോം മത്സരത്തിനാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തയ്യാറെടുക്കുന്നത്. അതേസമയം ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം കേരള ബ്ലാസ്റ്റേഴ്സിന്റെ 

Advertisement

ഈ സീസണിലെ ആദ്യ എവേ മത്സരമാണ്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സമാനമായി, രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു വിജയവും ഒരു പരാജയവും ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെയും സമ്പാദ്യം. കേരള ബ്ലാസ്റ്റേഴ്സിനെ നേരിടുന്നതിനെ കുറിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലകൻ ജുവാൻ പെട്രോ ബെനാലി പ്രസ് കോൺഫറൻസിൽ ഇങ്ങനെ പറഞ്ഞു, “ആരാധകർക്ക് കാണാൻ കഴിയുന്ന ഒരു മികച്ച ഗെയിം ആയിരിക്കും ഇത്. കേരള ബ്ലാസ്റ്റേഴ്സ് വളരെ തന്ത്രപരമായ ടീമാണ്.”

Advertisement

“ഇത് വളരെ തന്ത്രപരമായ കളിയായിരിക്കും. [ടാക്ടിക്കൽ ടീം ആയ കേരള ബ്ലാസ്റ്റേഴ്സിനെതിരെ] കൂടുതൽ ശാന്തവും സംഘടിതവുമുള്ള ടീം ഗെയിം കൊണ്ട് വിജയിക്കാൻ ആകുമെന്ന് ഞാൻ കരുതുന്നു,” നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലകൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം ഗ്രൗണ്ടിൽ ഹോം ജഴ്സിയിൽ ആണ് പ്രത്യക്ഷപ്പെട്ടതെങ്കിൽ, ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് അവരുടെ പുതിയ എവേ ജേഴ്സി ധരിച്ച് മൈതാനത്ത് ഇറങ്ങുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. North East United coach talks on Kerala Blasters clash

Advertisement