Ex Kerala Blasters star Ivan Kaliuzhnyi got his first Ukraine National Team call up

മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം ഇനി യൂറോപ്പ്യൻ തട്ടിൽ!! കരിയറിൽ പുതിയൊരു വഴിത്തിരിവ്

Advertisement

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ഇവാൻ കലിയുസ്നിയുടെ ഫുട്ബോൾ കരിയറിൽ ശ്രദ്ധേയമായ ഒരു നേട്ടം ഉണ്ടായിരിക്കുകയാണ്. നേരത്തെ, 2022-23 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ആണ് ഈ ഉക്രൈനിയൻ ഇന്റർനാഷണൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി പന്ത് തട്ടിയത്. ഉക്രൈനിയൻ ക്ലബ്ബ് ഒലക്സാൻഡ്രിയയുടെ താരമായ ഇവാൻ കലിയുസ്നി, ലോൺ അടിസ്ഥാനത്തിൽ ആണ് കേരള ബ്ലാസ്റ്റേഴ്സിൽ കളിച്ചത്. മഞ്ഞപ്പടക്ക് വേണ്ടി 19 മത്സരങ്ങൾ കളിച്ച

Advertisement

ഈ മിഡ്ഫീൽഡർ 4 ഗോളുകൾ സ്കോർ ചെയ്യുകയും ചെയ്തു. ഇപ്പോൾ, ആദ്യ രാജ്യാന്തര കോൾ അപ്പ് ലഭിച്ചിരിക്കുകയാണ് 26-കാരനായ ഇവാൻ കലിയുസ്നിക്ക്. 2013-2015 കാലയളവിൽ ഉക്രൈൻ അണ്ടർ 17 ടീമിന്റെ ഭാഗമായിരുന്ന ഇവാൻ കലിയുസ്നി, യൂത്ത് ടീമിനുവേണ്ടി 24 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് രാജ്യാന്തര തലത്തിൽ മുന്നോട്ടുപോകാൻ അദ്ദേഹത്തിന് സാധിച്ചില്ല. എന്നാൽ, ഇപ്പോൾ തന്റെ കരിയറിലെ മറ്റൊരു ബ്രേക്ക് ത്രൂ ആണ് 

Advertisement

ഇവാൻ കലിയുസ്നിക്ക്‌ ലഭിച്ചിരിക്കുന്നത്. ഈ ഒക്ടോബർ മാസത്തിൽ നടക്കാനിരിക്കുന്ന രണ്ട് നാഷൻസ് ലീഗ് മത്സരങ്ങൾക്ക് വേണ്ടിയുള്ള ഉക്രൈൻ ടീമിലേക്കാണ് ഇവാൻ കലിയുസ്നി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ജോർജിയ, ചെഷിയ ടീമുകൾക്ക് എതിരായ മത്സരങ്ങൾ യഥാക്രമം ഒക്ടോബർ 12, 15 തീയതികളിൽ നടക്കും. നിലവിൽ നാഷൻസ് ലീഗ് 2024-25 ൽ, ലീഗ് ബി ഗ്രൂപ്പ്‌ 1-ൽ നാലാം സ്ഥാനത്താണ് ഉക്രൈൻ. നേരത്തെ കളിച്ച രണ്ട് മത്സരങ്ങളിലും 

Advertisement

ഉക്രൈൻ പരാജയപ്പെടുകയായിരുന്നു. അതുകൊണ്ടുതന്നെ ഇനി വരുന്ന മത്സരങ്ങൾ ഉക്രൈനെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. ഈ ഘട്ടത്തിലാണ് ഇവാൻ കലിയുസ്നിക്ക്‌ പുതിയ അവസരം ലഭിച്ചിരിക്കുന്നത് എന്നത്, അദ്ദേഹത്തിന്റെ ദൗത്യത്തിന്റെ പ്രാധാന്യം ഉയർത്തി കാണിക്കുന്നു. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം എന്ന നിലക്ക്, ഇവാൻ കലിയുസ്നിയുടെ കരിയറിലെ ഈ അച്ചീവ്മെന്റ് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷം നൽകുന്നത് തന്നെ. Ex Kerala Blasters star Ivan Kaliuzhnyi got his first Ukraine National Team call up

Advertisement