ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 സീസൺ, 4 വാരങ്ങൾ പിന്നിട്ടപ്പോൾ നിലവിലെ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. ഇതുവരെ കളിച്ച നാല് മത്സരങ്ങളിൽ ഒരു വിജയവും രണ്ട് സമനിലയും ഒരു പരാജയവും ആണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഫലങ്ങൾ. 4 മത്സരങ്ങളിലായി കേരള ബ്ലാസ്റ്റേഴ്സ് ആകെ 6 ഗോളുകൾ സ്കോർ ചെയ്തപ്പോൾ, 6 ഗോളുകൾ വഴങ്ങുകയും ചെയ്തു. ഇപ്പോൾ, കേരള ബ്ലാസ്റ്റേഴ്സിന്റെ
ഒരു മോശം വശം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഐഎസ്എൽ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിൽ. കേരള ബ്ലാസ്റ്റേഴ്സ് ഒരു ഐഎസ്എൽ മത്സരത്തിൽ ക്ലീൻ ഷീറ്റ് നേടിയിട്ട് ഇപ്പോൾ 15 മത്സരങ്ങൾ പിന്നിട്ടിരിക്കുന്നു. അതായത് കേരള ബ്ലാസ്റ്റേഴ്സ് കളിച്ച അവസാന 15 ഐഎസ്എൽ മത്സരങ്ങളിൽ ഒന്നിൽ പോലും മഞ്ഞപ്പടക്ക് ഗോൾ വഴങ്ങാതിരിക്കാൻ സാധിച്ചിട്ടില്ല. ഇത് കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പിംഗ്, പ്രതിരോധം എന്നിവയുടെ പോരായ്മ ചൂണ്ടിക്കാണിക്കുന്നു.
കേരള ബ്ലാസ്റ്റേഴ്സ് മറക്കാൻ ആഗ്രഹിക്കുന്ന യാത്ര എന്ന ക്യാപ്ഷനോട് കൂടിയാണ് ഈ കണക്ക് ഐഎസ്എൽ പുറത്തുവിട്ടത്. 2023 ഡിസംബറിൽ നടന്ന മോഹൻ ബഗാനെതിരായ ഐഎസ്എൽ മത്സരത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് അവസാനമായി ക്ലീൻ ഷീറ്റ് (1-0) നേടിയത്. ഇതിന് ശേഷം നടന്ന 15 ഐഎസ്എൽ മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് ഗോൾ വഴങ്ങി. ഈ സീസണിൽ ഇതുവരെ നടന്ന നാലു മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് ഗോൾ വഴങ്ങുകയുണ്ടായി. പഞ്ചാബിനെതിരെ ഒന്നിനെതിരെ 2 ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടപ്പോൾ,
A run to forget for the #Blasters 😳#ISL #LetsFootball #KeralaBlasters pic.twitter.com/n02R0UH0VO
— Indian Super League (@IndSuperLeague) October 14, 2024
ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞപ്പോൾ, ഒഡീഷക്കെതിരെ രണ്ട് ഗോൾ വീതം സ്കോർ ചെയ്ത് സമനില ആയിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് ഗോൾ വഴങ്ങുന്നതിൽ വിശാലത കാണിക്കുന്നത്, അവരുടെ കിരീട പ്രതീക്ഷകൾക്ക് മങ്ങൽ ഏൽപ്പിക്കും എന്നതിനാൽ തന്നെ, ഇത് മഞ്ഞപ്പട ഗൗരവമായി കാണേണ്ട ഒന്നാണ്. Kerala Blasters 15 ISL match streak without clean sheet