കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ സീസണിൽ മികച്ച പ്രകടനം തുടരുന്ന കളിക്കാരിൽ ഒരാളാണ് ക്വാമി പെപ്ര. ഞായറാഴ്ച നടന്ന മൊഹമ്മദൻസിനെതിരായ മത്സരത്തിൽ ഗോൾ നേടിയതോടെ, ഈ സീസണിൽ ഇതുവരെ കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ച രണ്ടു മത്സരങ്ങളിലും പെപ്ര ഗോൾ ചാർട്ടിൽ ഇടം നേടി. മൊഹമ്മദൻസിനെതിരെ പകരക്കാരനായി മൈതാനത്തിൽ എത്തിയാണ് പെപ്ര, മത്സരത്തിൽ പിറകിൽ ആയിരുന്ന കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി
സമനില ഗോൾ കണ്ടെത്തിയത്. നോഹ സദോയ്, ജീസസ് ജിമിനസ് മുന്നേറ്റ കൂട്ടുകെട്ടിൽ പരിശീലകൻ വിശ്വാസം അർപ്പിച്ചത് ക്വാമി പെപ്ര ആദ്യ ഇലവനിൽ കഴിഞ്ഞ മത്സരങ്ങളിൽ സ്ഥാനം നഷ്ടമായിരുന്നു. സീസണിൽ ആദ്യ മത്സരത്തിൽ ഫസ്റ്റ് ഇലവനിൽ ഇടം പിടിച്ച പെപ്ര, പിന്നീട് നടന്ന മത്സരങ്ങളിൽ എല്ലാം പകരക്കാരനായിയാണ് മൈതാനത്ത് എത്തിയത്. ഗോൾ കണ്ടെത്തുന്ന പെപ്രയെ പകരക്കാരനായി ഇറക്കുന്നതിൽ ആരാധകർക്കിടയിൽ ഭിന്നാഭിപ്രായം ഉണ്ടെങ്കിലും,
പരിശീലകന്റെ തീരുമാനത്തിൽ പൂർണ്ണ തൃപ്തനാണ് ഈ ഘാന ഇന്റർനാഷണൽ. വ്യക്തിപരമായി കളിക്കാൻ ലഭിക്കുന്ന സമയത്തിൽ അല്ല, ടീമിന്റെ വിജയത്തിന് പിന്തുണ നൽകുന്നതിനാണ് പ്രാധാന്യം എന്നാണ് പെപ്രയുടെ ബോധ്യം. “നിങ്ങൾ ബെഞ്ചിൽ നിന്നാണ് തുടക്കത്തിലാണോ വന്നതെന്ന് പ്രശ്നമല്ല, എല്ലാ മൂന്നു പോയിന്റുകളും നേടാൻ ടീമിനെ സഹായിക്കുക എന്നതാണ് ഏറ്റവും നല്ല കാര്യം,” മൊഹമ്മദൻസിനെതിരായ മത്സരശേഷം ക്വാമി പെപ്ര പ്രതികരിച്ചു [സോഴ്സ്: ഖേൽ നൗ]. അതേസമയം, ഈ സീസണിൽ
ഇതുവരെ 10 ഗോൾ കോൺട്രിബ്യൂഷനുകൾ ക്വാമി പെപ്ര നടത്തിക്കഴിഞ്ഞു. ഡ്യുറണ്ട് കപ്പിലെ മികച്ച ഗോൾ നേട്ടത്തിന് പിന്നാലെ ഐഎസ്എൽ സീസൺ ആരംഭിച്ച പെപ്ര, ഇതിനോടകം തന്നെ ഐഎസ്എൽ 2024-25 സീസണിൽ രണ്ട് ഗോളുകൾ സ്കോർ ചെയ്തു കഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ രണ്ട് വിജയങ്ങളിലും നിർണായ സാന്നിധ്യമായ ക്വാമി പെപ്ര, അദ്ദേഹത്തിന്റെ ഫോം വരും മത്സരങ്ങളിലും തുടരട്ടെ എന്ന് ആണ് ആരാധകരുടെ പ്രതീക്ഷ. Kwame Peprah positive attitude key to Kerala Blasters win