യുവേഫ ചാമ്പ്യൻസ് ലീഗ് മാച്ച്ഡേ 3 മത്സരങ്ങൾക്ക് തുടക്കമായിരിക്കുകയാണ്. കഴിഞ്ഞ രാത്രി നടന്ന മത്സരങ്ങളിൽ, സ്പാനിഷ് വമ്പൻമാരായ റിയൽ മാഡ്രിഡ്, ഇറ്റാലിയൻ കരുത്തരായ എസി മിലാൻ, പ്രീമിയർ ലീഗ് ഭീമന്മാരായ ആഴ്സനൽ തുടങ്ങിയ ടീമുകൾ വിജയം സ്വന്തമാക്കിയപ്പോൾ, ചില അപ്രതീക്ഷിത പരാജയങ്ങൾക്കും ഫുട്ബോൾ ലോകം സാക്ഷിയായി. ക്രെവെന സ്വെസ്ദക്കെതിരെ ഒന്നിനെതിരെ 5 ഗോളുകൾക്ക് മൊണാക്കോ വിജയിച്ചപ്പോൾ,
ക്ലബ് ബ്രുഗിനെതിരെ എസി മിലാൻ 3-1 ന്റെ വിജയം സ്വന്തമാക്കി. മത്സരത്തിൽ ടിജനി റെയ്ണ്ടേഴ്സ് ഇരട്ട ഗോളുകളും ക്രിസ്ത്യൻ പുളിസിക് ഒരു സൂപ്പർ ഗോളും ഇറ്റാലിയൻ ടീമിന് വേണ്ടി നേടി. മറ്റൊരു മത്സരത്തിൽ ഷാക്തർ ഡോണട്സ്ക്കിനെതിരെ ആഴ്സനൽ ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചു. ഷാക്തർ ഗോൾകീപ്പറിന്റെ പേരിൽ എഴുതപ്പെട്ട സെൽഫ് ഗോളിന്റെ പിൻബലത്തിലാണ് ഇംഗ്ലീഷ് ക്ലബ്ബ് വിജയം നേടിയത്. സ്പാനിഷ് വമ്പന്മാരായ റിയൽ മാഡ്രിഡ് ജർമ്മൻ കരുത്തരായ
ബൊറുസ്സിയ ഡോർട്ട്മുണ്ടിനെതിരെ 5-2 ഗോൾ മാർജിനിൽ വിജയിച്ചു. മത്സരത്തിൽ റിയൽ മാഡ്രിഡിനായി ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയർ ഹാട്രിക് നേടി. അന്റോണിയോ റുഡിഗർ, ലുകാസ് വാസ്ക്വസ് ഇനി വരാണ് മറ്റു രണ്ടു ഗോളുകൾ നേടിയത്. അതേസമയം, പിഎസ്ജി – പി എസ് വി മത്സരം ഓരോ ഗോൾ വീതം നേടിയ പിരിഞ്ഞു. അച്റഫ് ഹാകിമി പിഎസ്ജിക്ക് വേണ്ടി ഗോൾ നേടിയപ്പോൾ നോവ ലാങ് ആണ് പി എസ് വിയുടെ ഗോൾ സ്കോറർ.
സ്ലോവൻ ബ്രാസ്റ്റിസ്ലാവക്കെതിരെ സ്പാനിഷ് ക്ലബ്ബ് ജിറോണ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ചു. ഇംഗ്ലീഷ് ക്ലബ്ബ് ആസ്റ്റൺ വില്ല, ഇറ്റാലിയൻ ക്ലബ് ബൊലോഗ്നക്കെതിരെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് വിജയിച്ചു. എസ്കെ സ്റ്റം ഗ്രാസിനെതിരെ സ്പോർട്ടിങ് 2-0 എന്നാൽ ഗോൾ മാർജിനിൽ വിജയിച്ചു. ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, ബയേൺ മ്യൂണിക്, ബാഴ്സലോണ തുടങ്ങിയ വമ്പൻ ടീമുകൾ ഇന്ന് കളത്തിൽ ഇറങ്ങും. UEFA Champions League matchweek 3 first day match highlights
Vinícius Júnior's solo stunner 😮💨
— UEFA Champions League (@ChampionsLeague) October 22, 2024
Singo's long-range strike 🤯
Vote for your Goal of the Day 👇#UCLGOTD | @Heineken