Mohammedan coach Andrey Chernyshov accuses ISL referees biased for Kerala Blasters

ഐഎസ്എല്ലിൽ റഫറിമാരുടെ സ്പെഷ്യൽ പരിഗണന!! രണ്ട് ക്ലബുകൾക്കെതിരെ ആരോപണം

Advertisement

ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിമാരുടെ തീരുമാനങ്ങളെ സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങൾ ഉടലെടുത്തിരിക്കുകയാണ്. വിവിധ ക്ലബ്ബുകളുടെ പരിശീലകർ പല വേളകളിൽ റഫറിമാർക്ക് എതിരെ രംഗത്ത് എത്തിയിട്ടുണ്ടെങ്കിലും, മൊഹമ്മദൻ സ്പോട്ടിംഗ് പരിശീലകൻ ആൻഡ്രി ചെർണിഷോവ് ഒരു പടി കൂടി കടന്നു കടുത്ത ഭാഷയിൽ ഐഎസ്എൽ റഫറിമാർക്ക് എതിരെ ആരോപണം ഉന്നയിച്ചിരിക്കുകയാണ്. ഐ-ലീഗിൽ നിന്ന് പ്രമോഷൻ ലഭിച്ച ഈ സീസണിൽ 

Advertisement

ഐഎസ്എല്ലിൽ എത്തിയ ക്ലബ്ബാണ് മൊഹമ്മദൻ. ഏറ്റവും ഒടുവിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനോട് പരാജയപ്പെട്ട ശേഷം ആണ് കൊൽക്കത്തൻ ക്ലബ്ബിന്റെ പരിശീലകൻ റഫറിമാർക്ക് എതിരെ ആരോപണം ഉന്നയിച്ചത്. മത്സരത്തിൽ മൊഹമ്മദൻസിന് ലഭിക്കാൻ സാധ്യതയുള്ള പെനാൽറ്റി റഫറി നിഷേധിച്ചതാണ് പരിശീലകന്റെ ആരോപണത്തിന് ആധാരം. തങ്ങൾ ലീഗിലെ പുതുമുഖക്കാർ ആണ് എന്നും, ആയതുകൊണ്ട് തന്നെ ഐഎസ്എൽ റഫറിമാർ ലീഗിലെ വലിയ ക്ലബ്ബുകൾക്ക് 

Advertisement

ആനുകൂല്യം നൽകുന്നു എന്നുമാണ് ചെർണിഷോവ് നടത്തിയ ആരോപണം. മാത്രമല്ല ആ ക്ലബ്ബുകൾ ഏതൊക്കെയെന്ന് അദ്ദേഹം എടുത്തു പറയുകയും ചെയ്തു. “മോഹൻ ബഗാന് റഫറിമാരുടെ ഭാഗത്തുനിന്ന് ആനുകൂല്യം ലഭിക്കുന്നു കാരണം അവർ വലിയ ക്ലബ്ബ് ആണ്, ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിനും റഫറിമാരുടെ പിന്തുണ ലഭിച്ചു,” ചെർണിഷോവ് പത്രസമ്മേളനത്തിൽ വിമർശിച്ചു. ഇന്ത്യൻ സൂപ്പർ ലീഗ് റഫറിമാർക്ക് എതിരെയുള്ള ചെർണിഷോവിന്റെ ആരോപണം ഗൗരവത്തോടെയാണ് ആരാധകരും നോക്കിക്കാണുന്നത്. 

Advertisement

തന്റെ ടീമിന് റഫറിമാരുടെ ഭാഗത്തുനിന്ന് ഭാവിയിലും മോശം അനുഭവം നേരിടേണ്ടി വരുമോ എന്ന ആശങ്കയും ചെർണിഷോവ് പങ്കുവെച്ചു. എന്നാൽ, നേരത്തെ നിരവധി ഐഎസ്എൽ മത്സരങ്ങളിൽ റഫറിമാരുടെ പിഴവിൽ കേരള ബ്ലാസ്റ്റേഴ്സിന് ലഭിക്കേണ്ട പല ആനുകൂല്യങ്ങളും മൈതാനത്ത് നിഷേധിക്കപ്പെട്ടിട്ടുണ്ട്. ഇത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. അതിനാൽ കേരള ബ്ലാസ്റ്റേഴ്സിന് എതിരെയുള്ള ചെർണിഷോവിന്റെ ആരോപണത്തെ ക്ലബ്ബും ആരാധകരും തള്ളിക്കളയുന്നു. Mohammedan coach Andrey Chernyshov accuses ISL referees biased for Kerala Blasters

Advertisement